Webdunia - Bharat's app for daily news and videos

Install App

മുറിച്ചെടുക്കപ്പെടുന്ന പുരുഷേന്ദ്രിയങ്ങള്‍ പേരും വിലാസവും സഹിതം സൂക്ഷിച്ചു വയ്ക്കുകയും പ്രദര്‍ശിപ്പിക്കുകയും വേണം: ഡോ. പി ഗീത

ഡോക്ടര്‍ ഗീതയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

Webdunia
ശനി, 20 മെയ് 2017 (12:13 IST)
വർഷങ്ങളായി നീണ്ടുനിന്ന ലൈംഗിക അതിക്രമം തടയാന്‍ പെണ്‍കുട്ടി അൻപത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡോ. പി ഗീത. കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിന്റെ ജ​ന​നേ​ന്ദ്രി​യ​മാ​ണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനി മു​റി​ച്ച​ത്. ഇത്തരത്തില്‍ മുറിച്ചെടുക്കപ്പെടുന്ന പുരുഷേന്ദ്രിയങ്ങൾ പേരും വിലാസവും സഹിതം ഭദ്രമായി സൂക്ഷിച്ചു വെക്കാനും പ്രദർശിപ്പിക്കാനും ബഹു.കേരള സർക്കാർ എന്തെങ്കിലും ഫലവത്തായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂ‍ടെ ഡോക്ടര്‍ ഗീ‍ത മുന്നോട്ട് വെക്കുന്നത്.
 
ഡോക്ടര്‍ ഗീതയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
 
മുറിച്ചെടുക്കപ്പെടുന്ന ഇത്തരം പുരുഷേന്ദ്രിയങ്ങൾ പേരും വിലാസവും സഹിതം ഭദ്രമായി സൂക്ഷിച്ചു വെക്കാനും പ്രദർശിപ്പിക്കാനും ബഹു.കേരള സർക്കാർ എന്തെങ്കിലും ഫലവത്തായ നടപടികൾ സ്വീകരിക്കണം. കാരണം ഒരു ഘട്ടത്തിൽ ആക്രമിക്കപ്പെട്ട പെണ്ണിന്റെ പ്രതിരോധ ചരിത്രത്തിന്റെ ഭാഗമായിരിക്കുമത്. നിയമ സംവിധാനങ്ങളിൽ അവൾക്കു വിശ്വാസം നഷ്ടപ്പെട്ടതിന്റെ ചരിത്രം. ഭാവിയിൽ ഇതു പഠിക്കാനിടയാകുന്ന തലമുറകൾ കൂടുതൽ ജനാധിപത്യപരമായ സംവിധാനങ്ങൾ രൂപപ്പെടുത്താൻ അങ്ങനെക്കൂടിയാകും പ്രാപ്തമാവുക.
അൺ പാർലമെന്റേറിയൻ നടപടികളാണ്
പാർലമെന്ററി വ്യവസ്ഥയെ നിലനിർത്താൻ ചിലപ്പോഴെങ്കിലും സഹായകമാവുകയെന്നു തോന്നുന്നു. 
 

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും

അടുത്ത ലേഖനം