Webdunia - Bharat's app for daily news and videos

Install App

ദുരന്തഭൂമിയിലെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ യുവതി സന്നദ്ധത അറിയിച്ച വാര്‍ത്തയ്ക്കു താഴെ മോശം കമന്റിട്ടയാള്‍ക്ക് മര്‍ദ്ദനം

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ യുവതി തയ്യാറാണെന്ന വാര്‍ത്തയ്ക്കു താഴെ 'എനിക്കും ആവശ്യം ഉണ്ട്' എന്ന മോശം കമന്റിട്ട ജോര്‍ജ് കെ.ടി എന്നയാളെയാണ് നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്

രേണുക വേണു
വെള്ളി, 2 ഓഗസ്റ്റ് 2024 (14:25 IST)
വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാണെന്ന് ഒരു യുവതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എത്ര വലിയ ദുരന്തത്തേയും മലയാളികള്‍ അതിജീവിക്കുന്നത് ഇങ്ങനെയാണെന്ന് ഈ യുവതിയുടെ നല്ല മനസിനെ പ്രശംസിച്ച് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അതിനിടയില്‍ മോശം കമന്റുകളുമായി വേറെ ചിലര്‍ രംഗത്തെത്തി. അതില്‍ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. 
 
കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ യുവതി തയ്യാറാണെന്ന വാര്‍ത്തയ്ക്കു താഴെ 'എനിക്കും ആവശ്യം ഉണ്ട്' എന്ന മോശം കമന്റിട്ട ജോര്‍ജ് കെ.ടി എന്നയാളെയാണ് നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. വലിയൊരു ദുരന്തത്തെ നേരിടുന്ന സമയത്ത് ഇത്തരം പ്രതികരണങ്ങള്‍ ഇനി നടത്തരുതെന്ന് താക്കീത് നല്‍കിയാണ് ആളുകള്‍ ചേര്‍ന്ന് ഇയാളെ ആക്രമിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 


മാത്രമല്ല തനിക്ക് തെറ്റുപറ്റിയതാണെന്നും ആ പെണ്‍കുട്ടിയോട് നേരിട്ട് മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്ന ശബ്ദസന്ദേശവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

ഗാസയെ പോലെ നിങ്ങളെ തകര്‍ക്കും; ലെബനന് നെതന്യാഹുവിന്റെ താക്കീത്, ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്കിടയിലെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായി വനിതാ കമ്മീഷന്‍

ജ്ഞാനവേലിന്റെ വേട്ടയ്യന്റെ തിരക്കഥ ആദ്യം ഇഷ്ടപ്പെട്ടില്ല, രജനികാന്ത് അത് പറയുകയും ചെയ്തു: പിന്നീട് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപാനത്തിനിടെ കൊലപാതകം: ആദിവാസി യുവാവ് മരിച്ചു

മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്തു, സി.പി.എമ്മിന് നിർണായകം

'ഇന്ത്യ-ഇസ്രായേൽ സൗഹൃദത്തിൻ്റെ ചാമ്പ്യൻ, രത്തൻ ടാറ്റ ഇന്ത്യയുടെ അഭിമാന പുത്രൻ': അനുശോചിച്ച് നെതന്യാഹു

ഇസ്രായേലിനെതിരായ സംയുക്ത പ്രസ്താവനയിൽ 34 രാഷ്ട്രങ്ങൾക്കൊപ്പം പങ്കുചേർന്ന് ഇന്ത്യ

'മദ്രസകൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾക്ക് സഹായം നൽകരുത്': സംസ്ഥാനങ്ങളോട് ദേശീയ ബാലാവകാശ കമ്മീഷൻ

അടുത്ത ലേഖനം
Show comments