യുഡിഎഫിന്റെ ഭൂവിതരണം യുക്തിരഹിതം; ഭൂമി കയ്യേറ്റം തടയാനായത് എൽഡിഎഫിന്റെ നേട്ടം : ഇ ചന്ദ്രശേഖരൻ

ഭൂമി കയ്യേറ്റം തടയാനായത് എൽഡിഎഫിന്റെ നേട്ടമെന്ന് ഇ ചന്ദ്രശേഖരൻ

Webdunia
വെള്ളി, 26 മെയ് 2017 (09:23 IST)
പിണറായി സർക്കാരിന്റെ ഒന്നാം വർഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വില്ലേജ് തലത്തിൽ ഉദ്യോഗസ്ഥർക്ക് ജനങ്ങളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരുടെ ദയയ്ക്കായി കാത്തു നില്‍ക്കേണ്ട ഗതിയായിരുന്നു ജനങ്ങള്‍ക്ക് ഉണ്ടായിരുന്നുത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഭൂമി പതിച്ചുകൊടുക്കുന്നതിലായിരുന്നു കഴിഞ്ഞ സര്‍ക്കാറിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
 
കഴിഞ്ഞ സര്‍ക്കാര്‍ നിയമപ്രകാരമല്ലാതെ പല ജാതി സംഘടനകൾക്കും ഭൂമി പതിച്ചുനൽകഇയിരുന്നു. അതെല്ലാം തന്നെ എൽഡിഎഫ് സർക്കാർ പുനഃപരിശോധിക്കുക ഉണ്ടായി. എന്നാല്‍ പാട്ടകുടിശിക പിരിച്ചെടുക്കാൻ യുഡിഎഫ് സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. തിരുവനന്തപുരത്തുള്ളയാൾക്ക് കാസർഗോഡ് ഭൂമി നൽകി. പതിച്ചു നൽകിയ പലഭൂമിയും കാണാനില്ലായിരുന്നു. പലതും കൃഷിയോഗ്യമല്ലാത്ത പാറകെട്ടുകളായിരുന്നു. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ അധികാരല്‍ വന്നത്. നിയമപ്രകാരമായ ന‌ടപടികൾ സ്വീകരിക്കുന്നതും.
 
ഭൂമി കയ്യേറ്റം തടയാനായി എന്നതാണ് എൽഡിഎഫ് സർക്കാക്കാറിന്റെ മറ്റൊരു നേട്ടം. ജനങ്ങള്‍ കയ്യേറ്റം ചെയ്ത  ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. പാട്ടവ്യവസ്ഥ ലംഘിച്ചവർക്ക് നോട്ടിസ് നൽകി. പാട്ടവ്യവസ്ഥ ലംഘിച്ചവരുടെ വിവരംശേഖരിച്ച് നടപടിയെടുക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. പാവപ്പെട്ടവർക്ക് ഭൂമി വിതരണം ചെയ്യുന്നതിനായി മുഴുവൻ താലൂക്കുകളിലും ലാൻഡ് ബോർഡുകൾ സ്ഥാപിച്ചു. കുടാതെ 11 ജില്ലകളില്‍ ലാൻഡ് അസൈൻമെന്റ് കമ്മിറ്റികൾ രൂപീകരിച്ചു. കുടാതെ സർക്കാർ ഭൂമി കയ്യേറ്റം തടയുന്നതിനും, പാവപ്പെട്ടവരിൽനിന്നും ഭൂമി തട്ടിയെ‌ടുക്കുന്ന മാഫിയയെനിയന്ത്രിക്കാനും ലാൻഡ് ഗ്രാബിങ് ആക്ടിന്റെ കരട് നിയമവകുപ്പിൽ തയ്യാറാക്കി.
 
വില്ലേജ് തലങ്ങളില്‍ ഡിജിറ്റൈസേഷൻ പൂർത്തിയാക്കാൻ സത്വര നടപടി സ്വീകരിച്ചു. പദ്ധതി പൂർത്തിയാക്കുന്നതോടെ ഓൺലൈനിൽ പണമടച്ച് വസ്തുവിന്റെ സ്കെച്ച് അടക്കമുള്ളവയുടെ പകർപ്പ് ഉടമസ്ഥന് എടുക്കാൻ കഴിയും. വരുമാന, ജാതി, നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ കാലാവധി ഇപ്പോൾ ആറുമാസമാണ്. ജനങ്ങളുടെ പ്രയാസം ഒഴിവാക്കാൻ വരുമാന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമാക്കും. ഭൂമിനിയമത്തെക്കുറിച്ച് ജനങ്ങളിൽ അവബോധംവളർത്തുന്നതിനു ഭൂ സാക്ഷരതാ മിഷനു രൂപം നൽകും. ഇതൊക്കെയാണ് എൽഡിഎഫ് സർക്കാർ ഇനി ലക്ഷ്യമിടുന്നത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments