Webdunia - Bharat's app for daily news and videos

Install App

യുവാവ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, ഒടുവില്‍ വിവാഹത്തില്‍ നിന്നും പിന്മാറി; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

ജിന്‍സിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സന്ദീപ്

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (11:52 IST)
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതില്‍ മനം‌നൊന്ത് കല്യാണപ്പെണ്ണ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവ്. വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകളും പാരലൽ കോളജ് അദ്ധ്യാപികയുമായ ജിൻസി (26) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരന്‍ വേളം പെരുവയല്‍ സ്വദേശി തട്ടാന്റെ മീത്തല്‍ സന്ദീപിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.
 
ആത്മഹത്യ പ്രേരണയ്ക്കൊപ്പം ലൈംഗികപീഡനത്തിനും സന്ദീപിനെതിരെ കേസെടുത്തിട്ടുണ്ട്. ജിന്‍സിയുടെ ആത്മഹത്യാ കുറിപ്പാണ് സന്ദീപിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചത്. നവംബര്‍ 12നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് സന്ദീപ് വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതില്‍ മനം‌നൊന്തും നാണക്കേട് ഭയന്നുമാണ് ജിന്‍സി ആത്മഹത്യ ചെയ്തത്. 
 
യുവാവ് തന്നെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് ജിന്‍സി  ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് പലകാരണങ്ങള്‍ പറഞ്ഞ് സന്ദീപ് ജിന്‍സിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ശേഷമാണ് വിവാഹത്തില്‍ നിന്നും പിന്മാറിയത്. ഇക്കാര്യങ്ങളെല്ലാം മരണത്തിനു മുന്‍പ് യുവതി ഒരു അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു.
 
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് ജിന്‍സി വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യചെയ്തത്. പേരാമ്പ്ര സി.ഐ സുനിൽ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
(ചിത്രത്തിനു കടപ്പാട്: സോഷ്യല്‍ മീഡിയ)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Houthi Strike: ഇസ്രായേലിലെ പ്രധാനവിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം, ഉന്നതതല യോഗം വിളിച്ച് നെതന്യാഹു

മൂലയ്ക്കിരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു, രോഗിയാണെന്ന് പറഞ്ഞ് പരത്തുന്നുവെന്ന് കെ സുധാകരൻ

ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ

വേളാങ്കണ്ണിയിലേക്ക് പോയ കാർ അപകടത്തിൽപ്പെട്ടു : നാലു മലയാളികൾക്ക് ദാരുണാന്ത്യം

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

അടുത്ത ലേഖനം
Show comments