രഞ്ജിനിയെ എനിക്കിഷ്ടമാണ്, അവരുടെ കടുത്ത ഫാനാണ് ഞാന്‍: ഗൌരി സാവിത്രി

രഞ്ജിനിയോട് എനിക്ക് ബഹുമാനമാണ്: ഗൌരി സാവിത്രി പറയുന്നു

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (15:09 IST)
കേരളത്തിലെ ബെസ്റ്റ് അവതാരകരുടെ ലിസ്റ്റ് എടുത്താല്‍ മുന്നില്‍ തന്നെയുണ്ടാകും രഞ്ജിനി ഹരിദാസ്. എന്തു വിഷയത്തെ കുറിച്ചാണെങ്കിലും തന്റേതായ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന കാര്യത്തില്‍ രഞ്ജിനി ഒട്ടും പുറകിലല്ല. തന്റെ വാക്കുകള്‍ ആളുകള്‍ എങ്ങനെയാകും എടുക്കുക എന്നൊന്നും താരം നോക്കില്ല പറയേണ്ട കാര്യം വ്യക്തമായി പറയാനും രഞ്ജിനി ശ്രമിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ വിമര്‍ശകരുടെ എണ്ണത്തിലും കുറവൊന്നുമില്ല.
 
രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്ന താന്‍ ഇപ്പോള്‍ അവരുടെ കടുത്ത ആരാധികയായി മാറിയിരിക്കുകയാണ് എന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ ഗൌരി സാവിത്രി പറയുന്നു. തന്‍റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ധൈര്യവതിയായ ഒരു സ്ത്രീ എന്ന നിലയില്‍ അവരെ തനിക്കിഷ്ടമാണെന്ന് ഗൌരി പറയുന്നു.
 
ഗൌരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
എനിക്ക് തോന്നുന്നു ഞാന്‍ ഒട്ടും ഫോക്കസ്ഡ് അല്ലാതെ നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്നത് ഇതാദ്യമായായിരിക്കും. CIAL Convention Centre-ലെ function ധാരാളം സെലിബ്രെറ്റികളെക്കൊണ്ട് സമ്പന്നമായിരുന്നു. അതില്‍ പലരും എനിക്കിഷ്ട്ടപ്പെട്ടവരായിരുന്നുവെങ്കിലും ആരുടെയും ഒപ്പം ഫോട്ടോ എടുക്കണം എന്നൊന്നും തോന്നിയിരുന്നില്ല. 
 
പക്ഷെ ചടങ്ങ് കഴിഞ്ഞു തിരികെ മടങ്ങാന്‍ നേരമാണ് ജഡ്ജിംഗ്പാനലിലെ ഒരംഗമായ രഞ്ജിനി ഹരിദാസ്‌ അതുവഴി കടന്നുപോകുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ മുഖംനോക്കാതെ പറയുന്ന, തന്‍റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ധൈര്യവതിയായ ഒരു സ്ത്രീ എന്ന നിലയില്‍ അവരെ എനിക്കിഷ്ട്ടമാണ്. ഒരു നിമിഷത്തെ ആവേശത്തില്‍ ഞാന്‍ അവരോടു ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കയും അതെ നിമിഷം അവരോടൊപ്പം അകമ്പടി സേവിച്ചു വന്ന ഒരാള്‍‍, പേര് പറയുന്നില്ല., (കോമഡി സ്റ്റാറിലെ ഒരു സാന്നിധ്യമായ വ്യെക്തി ) അയാള്‍ എന്നോടു പരുഷമായി പെരുമാറിക്കൊണ്ട് ചെറുതായി പിടിച്ചു തള്ളുകയും ചെയ്തു. 
 
അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തില്‍ ഞാന്‍ അപമാനിതയായിപ്പോയി എന്നുതന്നെ പറയാം. പക്ഷേ പെട്ടെന്ന് തന്നെ രഞ്ജിനി അയാളെ ശാസിക്കുകയും, എന്നോടു വരൂ നമുക്ക് ഫോട്ടോസ് എടുക്കാം എന്ന് പറയുകയും എന്‍റെ കയ്യില്‍ സ്നേഹപൂര്‍വ്വം പിടിച്ചുകൊണ്ട് അല്‍പ്പനേരം ചിലവിടുകയും ചെയ്തു. ആദ്യമായാണ് എനിക്കിങ്ങനെ ഒരു അനുഭവം. 
 
പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല മനുഷ്യര്‍‍. ബോള്‍ഡ് ആയി പെരുമാറുന്നവര്‍ എല്ലാം കഠിനഹൃദയര്‍ ആകണമെന്നില്ല. നേരില്‍ കാണുന്നതിനു മുന്‍പ് വരെ രഞ്ജിനി ഹരിദാസിനെ എനിക്കിഷ്ട്ടമായിരുന്നു. പക്ഷേ ഈ ഫോട്ടോ പിറന്ന നിമിഷത്തിനു ശേഷം ഞാന്‍ അവരുടെ ഫാന്‍ ആയി മാറി. തീര്‍ച്ചയായും അവരൊരു അസാധാരണയായ സ്ത്രീ ആണ്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

Aishwarya Rai Speech: 'ഒരേയൊരു ജാതിയേയുള്ളൂ, മനുഷ്യന്‍'; മോദിയെ മുന്നിലിരുത്തി ഐശ്വര്യ റായിയുടെ പ്രസംഗം

എല്ലാ വാര്‍ഡുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കും; തിരുവനന്തപുരത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാഗ്ദാനം

അടുത്ത ലേഖനം
Show comments