രാഹുല്‍ ഈശ്വര്‍ പകര്‍ത്തിയത് ഒളിക്യാമറ ദൃശ്യങ്ങള്‍? - വെളിപ്പെടുത്തലുമായി ഹാദിയയുടെ അച്ഛന്‍

അനുവാദമില്ലാതെയാണ് രാഹുല്‍ ഈശ്വര്‍ വീട്ടില്‍ കയറിയത്, വിശ്വാസ വഞ്ചന കാണിച്ചു; പരാതിയുമായി ഹാദിയയുടെ അച്ഛന്‍

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (07:44 IST)
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഹാദിയ കേസ് വീണ്ടും വിവാദത്തിലേക്ക്. കഴിഞ്ഞ മൂന്ന് മാസമായി പൊലീസിന്റെ സംരക്ഷണയിലാണ് ഹാദിയ സ്വന്തം വീട്ടില്‍ കഴിയുന്നത്. പുറത്തുനിന്നാര്‍ക്കും പ്രവേശനമില്ലെന്നും ഹാദിയയെ സന്ദര്‍ശിക്കാന്‍ ആരും ശ്രമിക്കരുതെന്നുമുള്ള കോടതി ഉത്തരവിനെ മറികടന്ന് കഴിഞ്ഞ ദിവസം സംഘപരിവാര്‍ അനുകൂലിയായ രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ എത്തിയിരുന്നു. 
 
ഹാദിയയുടെ ചിത്രങ്ങള്‍ പകര്‍ത്തി ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും. അവരുടെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഡിവൈ‌എസ്‌പിയുടെയും ഹാദിയയുടെ അച്ഛന്‍ അശോകന്റേയും അനുവാദത്തോടെയാണ് താന്‍ ആ വീട്ടില്‍ എത്തിയതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. എന്നാല്‍, ഈ വാദത്തെ പൂര്‍ണമായും എതിര്‍ത്ത് അശോകന്‍ രംഗത്തെത്തിയിരിക്കുകയാണ്. 
 
തന്റെ വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ അനുവാദമില്ലാതെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കാണിച്ച് ഹാദിയയുടെ പിതാവ് അശോകന്‍ വൈക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. തന്റെ അനുവാദമില്ലാതെയാണ് രാഹുല്‍ വീടിനുള്ളില്‍ പ്രവേശിച്ചതെന്നും അശോകന്‍ പറയുന്നു. 
 
ഹാദിയയുടെ മാതാവ് പൊന്നമ്മയുടെ വീഡിയോ ഒളിക്യാമറ ഉപയോഗിച്ചാണോ രാഹുല്‍ പകര്‍ത്തിയതെന്ന് നേരത്തേ പലരും സംശയം ഉന്നയിച്ചിരുന്നു. അശോകന്റെ പരാതി കൂടി വന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. രാഹുല്‍ ഹാദിയയുടെ വീട്ടില്‍ പ്രവേശിച്ച് വീഡിയോ പകര്‍ത്തി  പ്രചരിപ്പിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് അശോകന്റെ അഭിഭാഷകനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkoottathil: രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്, മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്

സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ എത്തില്ല

Chithrapriya Murder: വഴക്കുണ്ടായപ്പോള്‍ കല്ല് ഉപയോഗിച്ചു തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍; കുറ്റം സമ്മതിച്ച് അലന്‍

വാട്‌സാപ്പ് ഉപയോഗിക്കുമെങ്കിലും നിങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ അറിയില്ലായിരിക്കും!

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിങ് സമയം ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments