Webdunia - Bharat's app for daily news and videos

Install App

'രോഗങ്ങളും വേദനകളും അവരെ വല്ലാതെ മാറ്റിയിരിക്കുന്നു' - അസുഖ ബാധിതയായ നടിയെ സഹായിക്കണമെന്ന ആവശ്യവുമായി ഡബ്യു‌സിസി

മുൻകാല നടിക്ക് സഹായം അഭ്യർത്ഥിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (09:45 IST)
മുൻകാല മലയാള നടി വാസന്തിയെ സഹായിക്കണമെന്ന ആവശ്യവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവ്. വാസന്തിയുടെ രോഗാവസ്ഥയെ കുറിച്ച് പത്രത്തിൽ വാർത്ത വന്നതോടെയാണ് ഇവർക്ക് സഹായ ഹസ്തവുമായി ഡബ്യു‌സിസി എത്തിയത്. 
 
അമ്മയില്‍ നിന്ന് ലഭിച്ചിരുന്ന പെന്‍ഷന്‍ മുടങ്ങിപ്പോയെന്നും നിരവധി തവണ സഹായത്തിന് അഭ്യര്‍ത്ഥിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്നും വാസന്തി പറഞ്ഞിരുന്നു. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റി. തൊണ്ടയിൽ ക്യാൻസർ ബാധിച്ച് വീണ്ടും രോഗബാധിതയായി. 20 റേഡിയേഷൻ കഴിഞ്ഞു. ചികിത്സയ്ക്ക് കുറഞ്ഞത് ഏഴു ലക്ഷം രൂപ വേണം. 
 
ഡബ്ല്യൂസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:
 
സിനിമയുടെ വെള്ളിവെളിച്ചത്തിൽ മാത്രം പരിചയപ്പെട്ടവർ തൊടുപുഴ വാസന്തിയെ ഇന്നു കണ്ടാൽ അത്രവേഗം തിരിച്ചറിയണമെന്നില്ല. രോഗങ്ങളുടെയും വേദനകളുടെയും നാളുകൾ അവരെ വല്ലാതെ തനിച്ചാക്കിയിരിക്കുന്നു. 
 
പ്രമേഹം മൂർച്ഛിച്ച് വലതുകാൽ മുറിച്ചുമാറ്റി. തൊണ്ടയിൽ കാൻസർ ബാധിച്ച് വീണ്ടും രോഗനാളുകൾ. 20 റേഡിയേഷൻ കഴിഞ്ഞു. കീമോതെറപ്പി വേണ്ടിവരുമെന്നു ഡോക്ടർമാർ പറയുന്നു. പക്ഷേ, പണമില്ല. വൃക്കകളിലൊന്നു തകരാറിലാണ്. കേൾവിക്കുറവുമുണ്ട്. തുടർചികിത്സ നടത്താൻ കുറഞ്ഞത് ഏഴുലക്ഷം രൂപ വേണം.
 
2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളിൽ അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. 
 
പിതാവ് രാമകൃഷ്‌ണൻ നായർ കാൻസർ രോഗബാധിതനായതോടെ സിനിമയിൽനിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭർത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റിൽ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. ഹൃദയത്തെയും കണ്ണിനെയുമൊക്കെ അലട്ടിയ രോഗങ്ങൾ സിനിമാജീവിതത്തെ മുറിച്ചുമാറ്റി.
 
സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവർഷം മുൻപ് അതു പൂട്ടി. ചോർന്നൊലിക്കുന്ന വീടും തീരാനോവുകളും മാത്രമാണു വാസന്തിയുടെ സമ്പാദ്യം. നല്ലൊരു കാലം മലയാള സിനിമയിൽ മനസ്സർപ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങൾ കാണാതിരുന്നുകൂട. WCC ഞങ്ങൾക്ക് കഴിയുന്ന സഹായകവുമായി അവർക്ക് ഒപ്പം തീർച്ചയായും ഉണ്ട്. ഒപ്പം സിനിമാപ്രേമികളായ നിങ്ങളും ഉണ്ടാവണം. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം ഉള്‍പ്പെടെ ആറുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എത്ര സിംകാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കുമോ?

കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍

ടിക്കറ്റ് ബുക്കിംഗ്, ഷെഡ്യൂൾ,പ്ലാറ്റ് ഫോം ടിക്കറ്റ്, എല്ലാ റെയിൽവേ സേവനങ്ങളും ഇനി ഒരൊറ്റ ആപ്പിൽ

മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ ഉപയോഗിക്കാം; കര്‍ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments