Webdunia - Bharat's app for daily news and videos

Install App

റിമാന്‍ഡ് കാലാവധി അവസാനിക്കുന്നു, വീണ്ടും ജാമ്യത്തിന് നീക്കം; ദിലീപിന്റെ ആരോഗ്യനില മോശമാകുന്നതായി റിപ്പോര്‍ട്ടുകള്‍

ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ടുകള്‍

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (08:45 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. അതിനിടെ താരത്തിന്റെ ആരോഗ്യനില മോശമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നുവെന്നും ഇതുമൂലം തലചുറ്റലും ഛര്‍ദ്ദിയും താരത്തിന് അനുഭവപ്പെടുന്നുവെന്നുമാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുളള ഞരമ്പുകളില്‍ സമ്മര്‍ദ്ദം കൂടുകയും ഇതിന്റെ ഫലമായി ഫ്‌ളൂയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന് പ്രശ്‌നമായിരിക്കുന്നത്. നടന് ആവശ്യമുള്ള മരുന്ന് നല്‍കിയെങ്കിലും ഫലമില്ലെന്നാണ് വിവരം. ആരോഗ്യനില പരിഗണിച്ച് ആശുപത്രിയിലേക്ക് മാറ്റാനായി ആലോചിച്ചിരുന്നുവെങ്കിലും സുരക്ഷാ പ്രശ്‌നങ്ങളാല്‍ ഇത് ഒഴിവാക്കുകയായിരുന്നു.
 
അതേസമയം നാളെ ജാമ്യാപേക്ഷ നല്‍കിയില്ലെങ്കില്‍ കോടതി വീണ്ടും റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. നിലവിലെ റിമാന്‍ഡ് കാലാവധിയില്‍ ഒരുതവണ ഹൈക്കോടതി ജാമ്യാപേക്ഷ തളളിയിരുന്നു. പുതിയ അഭിഭാഷകന്‍ വഴി ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നാണ് വിവരങ്ങള്‍.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments