Webdunia - Bharat's app for daily news and videos

Install App

റോഡിലിറങ്ങി നടക്കാന്‍ പറ്റുന്നില്ലെന്ന്! പി സി ജോര്‍ജിനെ പിന്തുണച്ചും വിമണ്‍ ഇന്‍ സിനിമയെ അപമാനിച്ചും ഷോണ്‍ ജോര്‍ജ്

ദിലീപിനെ ‘താങ്ങിയ’ പിസിക്ക് പിന്തുണയുമായി മകന്‍ ഷോണ്‍ ജോര്‍ജ്!

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (07:53 IST)
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലിച്ച് സംസാരിച്ച പി സി ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു. ആക്രമിക്കപ്പെട്ട നടിയെ കടന്നാക്രമിക്കുന്ന രീതിയിലായിരുന്നു പിസിയുടെ പ്രസംഗം. സംഭവത്തില്‍ പിസിക്കെതിരെ വനിതാ കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. 
 
തന്റെ ഫേസ്ബുക്ക് പേജിലിട്ട വീഡിയോയിലാണ് ഷോണ്‍ പിസിയെ പിന്തുണക്കുന്നത്. അതോടൊപ്പം, സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ വിമര്‍ശിക്കാനും അദ്ദേഹം മടിക്കുന്നില്ല. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകരെ അപമാനിക്കാനും ഷോണ്‍ മടിക്കുന്നില്ല. എല്ലാ എംഎല്‍എമാരേയും ഒരുപോലെ കാണേണ്ട സ്പീക്കര്‍ പിസി ജോര്‍ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതിന് മുന്‍പ് അദ്ദേഹം പറഞ്ഞതിന്റെ വീഡിയോ കൂടി കാണേണ്ടതായിരുന്നു എന്നാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.
 
വിമന്‍ ഇന്‍ കളക്ടീവ് പ്രവര്‍ത്തകരുടെ സദാചാരത്തെക്കുറിച്ച് വ്യക്തിപരമായി എടുത്ത് പറഞ്ഞാല്‍ റോഡിലിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്നും ഷോണ്‍ പറയുന്നു. പെണ്‍കുട്ടിക്ക് സംഭവിച്ചത് എന്താണെന്ന് കൃത്യമായി അറിയിക്കുകയാണ് പോലീസ് വേണ്ടതെന്നാണ് പിസി ജോര്‍ജ് ഉദ്ദേശിച്ചതെന്നും ഷോണ്‍ ന്യായീകരിക്കുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തിട്ടുണ്ട്.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

അടുത്ത ലേഖനം
Show comments