Webdunia - Bharat's app for daily news and videos

Install App

വക്കീലിനെ പരിചയപ്പെടുത്തിയത് ദിലീപ്, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിനെ കുറിച്ച് അറിയില്ലെന്ന് താരം; ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും

പള്‍സര്‍ സുനിയെ വക്കീലിന്റെ അടുത്തേക്ക് പറഞ്ഞ് വിട്ടത് ദിലീപ്...

Webdunia
വെള്ളി, 14 ജൂലൈ 2017 (08:54 IST)
യുവനടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന സംബന്ധിച്ചു അറസ്റ്റിലായ നടന്‍ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്ന് സൂചനകള്‍. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അഭിഭാഷകന്റെ അടുത്തേക്ക് പറഞ്ഞയച്ചത് ദിലീപ് ആണെന്ന് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ വീണ്ടും കസ്റ്റ്ഡിയില്‍ വാങ്ങാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 
 
രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷം അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ദിലീപിനെ ഇന്നു ഹാജരാക്കാനിരിക്കെയാണ് പൊലീസിന്റെ ഈ നീക്കം. അന്വേഷണം തുടരാനായി കസ്റ്റഡി നീട്ടാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പൊലീസ് സമര്‍പ്പിക്കുന്ന എതിര്‍ സത്യവാങ്മൂലത്തില്‍ വാദംകേട്ട ശേഷമായിരിക്കും അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിപറയുക.
 
ദിലീപ് നല്‍കിയ മൊഴികളിലെ പൊരുത്തക്കേടു മനസ്സിലാക്കിയ പൊലീസ്, ഭാര്യ കാവ്യാ മാധവന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയെന്നു സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം തയാറായില്ല. സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിനു ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക പൊലീസിനുണ്ട്. 

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബറില്‍ മോദി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

ആലപ്പുഴയില്‍ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

August 15 - Independence Day: ദേശീയ പതാക ഉയര്‍ത്തേണ്ടത് എങ്ങനെ?

തൃശ്ശൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; 70 പേര്‍ക്കെതിരെ കേസെടുത്തു

വോട്ട് ക്രമക്കേട്, കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം; 'ഒന്നും മിണ്ടാതെ' സുരേഷ് ഗോപി തൃശൂരില്‍

അടുത്ത ലേഖനം
Show comments