വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണും കേണല്‍ ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി; അഞ്ച് പ്രതികളെ വെറുതെ വിട്ടു

വരാപ്പുഴ പീഡനം: ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാര്‍

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (14:04 IST)
വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി. കേസില്‍ അഞ്ച് പ്രതികളെ വെറുതെ വിട്ടു. ശോഭയുടെ ഡ്രൈവര്‍ കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ്, സഹോദരി പുഷ്പവതി എന്നിവരെയാണ് വെറുതെ വിട്ടത്. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് ഈ വിധി. ശിക്ഷ ഉച്ചയ്ക്ക് ശേഷമാണ് വിധിക്കുക.
 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയും തുടര്‍ന്ന് കൂട്ട ബലാത്സംഘത്തിനിരയാക്കി എന്നുമായിരുന്നു കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയായ ശോഭാ ജോണാണ് ഈ കേസിലെ മുഖ്യപ്രതി.
 
സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളിലെ ആദ്യ കേസിന്റെ വിധി പ്രസ്താവം കഴിഞ്ഞ ദിവസമാണ് നടന്നിരുന്നത്. ആ കേസിലും ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച വരാപ്പുഴ കേസില്‍ ഒരു പ്രതി വിചാരണക്കിടെ മരണപ്പെട്ടിരുന്നു. മറ്റ് 47 കേസുകളുടെ വിചാരണയും പുരോഗമിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

ദിലീപിനെതിരെ നടന്നത് കള്ളക്കേസ്, സീനിയർ ഉദ്യോഗസ്ഥയ്ക്കും പങ്കെന്ന് ബി രാമൻ പിള്ള

ശരീരമാസകലം മുറിപ്പെടുത്തി പീഡിപ്പിച്ചു; രാഹുലിനെതിരെ അതിജീവിത മൊഴി നല്‍കി

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യവധ ശിക്ഷ: ശിക്ഷ നടപ്പാക്കിയത് 13കാരന്‍

Actress Assault Case: കത്തിച്ചുകളയുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യ മൊഴി, പിന്നീട് മാറ്റി പറഞ്ഞു, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേർ

അടുത്ത ലേഖനം
Show comments