വലിയ പദവിയിലിരിക്കുമ്പോൾ അതിന്റെ പക്വത കാണിച്ചില്ലെങ്കിൽ പരിഹസിക്കപ്പെടും: ശാരദക്കുട്ടിയുടെ പോസ്റ്റ് വൈറലാകുന്നു

ചിന്തയ്ക്ക് മറുപടിയുമായി ശാരദക്കുട്ടി

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (15:48 IST)
ഷാൻ റഹ്മാൻ ഈണമിട്ട ജിമ്മിക്കി കമ്മൽ എന്ന ഗാനം കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് ചിന്ത ജെറോം. ജിമിക്കി കമ്മലിനെ വിമർശിക്കുന്ന രീതിയിലുള്ള ചിന്തയുടെ രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതോടെ ചിന്തയ്ക്ക് ട്രോളുകളുടെ പൊടിപൂരമാണ്. 
 
സംഭവത്തിൽ ചിന്തയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. വലിയ പദവികളിലിരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാം അത്  സ്വാഭാവികമാണെന്നും അവര്‍ പറഞ്ഞു. 
 
ഫെയ്‌സ്ബുക്ക് പോസ്റ്റ്  വായിക്കാം:
 
'ഈ നാടിനൊരു പാരമ്പര്യമുണ്ട്. പര്‍ണ്ണാശ്രമങ്ങളിലൂടെ തഴച്ചു വളര്‍ന്ന് ആസേതു ഹിമാചലം വരെ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന ആര്‍ഷഭാരത സംസ്‌കാരം. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പ്രത്യേകത എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുക എന്നതാണ്. എല്ലാ വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളുക എന്നതാണ്.' ഇതു പറഞ്ഞത് ശശികലയല്ല. ശോഭാ സുരേന്ദ്രനുമല്ല. വിപ്ലവപ്പാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാടാണ്. 
 
ഇതു കേള്‍ക്കാതെ ജിമിക്കിക്കമ്മലും സെല്‍ഫിയും സെലക്ട് ചെയ്ത് ചര്‍ച്ച ചെയ്യുന്നത് , ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണ്. വലിയ പദവികളിലൊക്കെ ഇരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാം. സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് അത് സ്വാഭാവികമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments