Webdunia - Bharat's app for daily news and videos

Install App

വളരെ മാന്യനായ വ്യക്തിയാണ് സുധാകരന്‍, അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രി പദത്തെക്കുറിച്ചുളള വാര്‍ത്തകള്‍ നിഷേധിക്കാതെ കെ എം മാണി

മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന് കെ.എം. മാണി

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (12:34 IST)
ഒരിക്കലും മുഖ്യമന്ത്രി പദം താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും യുഡിഎഫിനെ അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ് നേതാവ് കെ എം മാണി. മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് മാണിയെ ക്ഷണിച്ചിരുന്നുവെന്ന കേരള കോണ്‍ഗ്രസ് (എം) മുഖപത്രത്തില്‍ വന്ന വാര്‍ത്തയോടു പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
അതേസമയം മുഖപ്രസംഗത്തിൽ ഉന്നയിച്ച കാര്യങ്ങളോ വാർത്തകളോ തള്ളാന്‍ മാണി തയ്യാറായില്ല. എന്നാല്‍ പല പ്രലോഭനങ്ങൾ ഉണ്ടായിരുന്നുവെന്നും അവയിലൊന്നും വഴിപ്പെട്ടില്ലെന്നും മാത്രമാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫിനെ അട്ടിമറിച്ച് അധികാര സ്ഥാനത്തിനുവേണ്ടി ഒന്നും താന്‍ ചെയ്തിട്ടില്ല. യുഡിഎഫിനെ സംരക്ഷിക്കുന്നതിനുളള നടപടികളാണ് എടുത്തിട്ടുളളതെന്നും മാണി പറഞ്ഞു. 
 
സുധാകരന്റെ അറിവ് വെച്ചാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് താന്‍ കേട്ടിട്ടില്ല. വളരെ മാന്യനായ വ്യക്തിയാണ് സുധാകരന്‍. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അവിശ്വസിക്കേണ്ട ആവശ്യവുമില്ല. യുഡിഎഫിനെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. എല്‍ഡിഎഫുമായുളള ചര്‍ച്ചകള്‍ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മാണി വ്യക്തമാക്കി.

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകുന്നേരം സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു; പവന് 85000 രൂപയ്ക്കടുത്ത് വില

ബഗ്രാം വ്യോമത്താവളത്തിനായി യുദ്ധത്തിനും തയ്യാറെന്ന് താലിബാൻ, യുഎസിനെ സഹായിക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്

ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ വൈകിയതിനാല്‍ കേരളത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത് 6,000ത്തിലധികം പോക്‌സോ കേസുകള്‍

ഇന്ത്യ- യുഎസ് തര്‍ക്കത്തിന്റെ മഞ്ഞുരുകുന്നു, വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് തത്വത്തില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്

Thrissur News: 25 മുതല്‍ മഴയ്ക്കു സാധ്യത, പീച്ചി ഡാം തുറക്കും

അടുത്ത ലേഖനം
Show comments