Webdunia - Bharat's app for daily news and videos

Install App

വിലകുറഞ്ഞ മത്സരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അവസാനിപ്പിക്കണം; എന്തിനാണ് ഈ ആക്രാന്തം: ജിഷയുടെ കൊലപാതകിയുടെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ കെ സുരേന്ദ്രന്‍

ജിഷയുടെ കൊലപാതകിയുടെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ കെ സുരേന്ദ്രന്‍.

Webdunia
വ്യാഴം, 16 ജൂണ്‍ 2016 (19:06 IST)
ജിഷയുടെ കൊലപാതകിയുടെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ കെ സുരേന്ദ്രന്‍. ജിഷയുടെ കൊലപാതകിയെ അറസ്റ്റ് ചെയ്ത കേരള പൊലീസിന്റെ മിടുക്ക് അഭിനന്ദനാര്‍ഹമാണ്.വളരെ ശാസ്ത്രീയമായ അന്വേഷണമായിരുന്നു പൊലീസ് നടത്തിയത്. എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്ത ടെലിവിഷന്‍ ചാനലുകള്‍ വളരെ മോശമായ അവസ്ഥയാണ് പ്രേക്ഷകര്‍ക്കായി സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 
രണ്ട് ദിവസം മുന്‍പ് തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ വീരശൂര പരാക്രമികളെ പോലെ ഓടി നടക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ആ വാര്‍ത്ത അറിഞ്ഞില്ലയെന്ന കാര്യമോര്‍ത്ത് കേരളാ പൊലീസിന് അഭിമാനിക്കാം. ദയവായി ഇത്തരം വിലകുറഞ്ഞ മത്സരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അവസാനിപ്പിക്കണം. സുരേന്ദ്രന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. 
 
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: 
 
ജിഷയുടെ കൊലയാളിയെ അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ മിടുക്ക് അഭിനന്ദനാർഹം. വളരെ ശാസ്ത്രീയമായ ഒരന്വേഷണരീതിയായിരുന്നു അത്. ഇവിടെ പറയാൻ പോകുന്ന വിഷയം അതല്ല. ഈ വാർത്ത റിപ്പോർട്ട്‌ ചെയ്യുന്ന നമ്മുടെ ടെലിവിഷൻ ചാനലുകൾ അങ്ങേയറ്റം അരോചകമായ ഒരവസ്ഥയാണ് പ്രേക്ഷകർക്കു നൽകുന്നത്. എന്തോ വലിയ അന്വേഷണാത്മക പത്രപ്രവർത്തനം ചാനലുകൾ നടത്തുന്നതുപോലെയാണ് വാർത്താവതാരകന്മാരുടെയും റിപ്പോർട്ടർമാരുടെയും അവകാശവാദം. '..ഇതാ പ്രതിയുമായി സഞ്ചരിക്കുന്ന പോലീസ് വാഹനത്തിന്റെ ദൃശ്യം ഞങ്ങൾക്കു ലഭ്യമായിരിക്കുന്നു. exclusive visuals..' എന്നൊക്കെ പറഞ്ഞ് പോലീസ് ജീപ്പിനു പിന്നാലെ ഓടുകയാണ് മാധ്യമപ്രവർത്തകർ. '..ഇതാ പാലിയേക്കര ടോൾ ഗേറ്റ് കഴിഞ്ഞു, അങ്കമാലി വിട്ടുകഴിഞ്ഞു..' എന്നും മറ്റും. എന്തിനാണ് ഈ ആക്രാന്തം? ജനങ്ങൾ ജിഷയുടെ കൊലയാളിയെ പിടിച്ച കാര്യവും അതാരാണെന്നും എന്തൊക്കെ അന്വേഷണമാണ്‌ നടന്നതെന്നും മാത്രമേ അറിയാൻ ആഗ്രഹിക്കുന്നുള്ളൂ. ഞാൻ മനസ്സിലാക്കുന്നത് പ്രതിയെ രണ്ടു ദിവസം മുൻപ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ്. വീരശൂര പരാക്രമികളെപോലെ ഇപ്പോൾ നടക്കുന്ന ഒരു മാധ്യമ പ്രവർത്തനം ആ വാർത്ത‍ അറിഞ്ഞില്ലെന്ന കാര്യത്തിൽ പോലീസിനു അഭിമാനിക്കാം. പണ്ട് സരിത സൂക്ഷിച്ച സി ഡി അന്വേഷിക്കാൻ പോയ സമയത്ത് ടെലിവിഷൻ ചാനലുകൾ കാണിച്ച അവിവേകമാണ് സി ഡി അവിടുന്നു മാറ്റാൻ കുറ്റവാളികൾക്ക് സഹായമായത്. ദയവായി ഈ വിലകുറഞ്ഞ മത്സരം നിങ്ങൾ അവസാനിപ്പിക്കണമെന്ന് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

പഹല്‍ഗാമില്‍ നടന്നത് പാക്കിസ്ഥാന്റെ ഐഎസ്‌ഐ -ലഷ്‌കര്‍ ത്വയ്യിബ സംയുക്ത ഭീകരാക്രമണം: എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട്

അഭിമുഖം പണി കൊടുത്തു; മുള്ളന്‍ പന്നിയെയും ഉടുമ്പിനെയും കഴിച്ചുവെന്ന് നടി, കേസെടുത്ത് വനം വകുപ്പ്

നഷ്ടം പാകിസ്ഥാന് മാത്രമല്ല, പാക് വ്യോമപാത അടയ്ക്കുന്നതോടെ എയർ ഇന്ത്യയ്ക്ക് ഒരു വർഷമുണ്ടാകുന്ന നഷ്ടം 600 മില്യൺ ഡോളർ!

അരലക്ഷം എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍; ഇന്ത്യയിലെ ആദ്യനഗരമായി തൃശൂര്‍ മാറും

അടുത്ത ലേഖനം
Show comments