വിവാഹബന്ധം ഒഴിയാന്‍ അമൃതാനന്ദമയി നിര്‍ദേശിച്ചു; യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

വിവാഹബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (13:56 IST)
വിവാഹബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭാര്യയെ തല്ലിച്ചതച്ചതായി പരാതി. കോട്ടയം വൈക്കത്തുള്ള ദില്‍നയെന്ന യുവതിയെയാണ് ഭര്‍ത്താവ് അഭിജിത്തിന്റെ ക്രൂര പീഡനത്തിനിരയായത്. എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ അമൃതാനന്ദമയി നിര്‍ദ്ദേശിച്ചെന്ന് പറഞ്ഞ് ഭര്‍ത്താവും അദ്ദേഹത്തിന്റെ പിതാവും തന്നോട് ബന്ധമൊഴിയാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ദില്‍ന വെളിപ്പെടുത്തി. 
 
മൂന്ന് വര്‍ഷം മുന്‍പാണ് മലപ്പുറം സ്വദേശി ദില്‍നയും കോഴിക്കോട് സ്വദേശി അഭിജിത്തും വിവാഹിതരാകുന്നത്. കോഴിക്കോട്ടെ ആര്യസമാജത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ക്രിസ്ത്യന്‍ മതവിശ്വാസിയായ ദില്‍ന വിവാഹത്തിനായി മതം മാറിയിരുന്നു. 
 
എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് വിവാഹമോചനം ആവശ്യപ്പെട്ട് ദില്‍നയ്ക്ക് അഭിജിത്ത് നോട്ടീസ് അയച്ചത്. എന്നാല്‍ ഇതിന് സമ്മതിക്കാതെ വന്നതോടെ തന്നെ മാനസികമായും ശാരീരികമായും അഭിജിത്ത് പീഡിപ്പിക്കാന്‍ തുടങ്ങിയത്. മര്‍ദ്ദനം സഹിക്കവയ്യാതെയാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ ഇട്ടതെന്നും ദില്‍ന പറഞ്ഞു.

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭൂട്ടാൻ വാഹനക്കടത്ത്; കുരുക്ക് മുറുക്കാൻ ഇ.ഡിയും, 17 ഇടങ്ങളിൽ പരിശോധന

ഭൂട്ടാന്‍ കാര്‍ കടത്ത്: മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇ ഡി റെയ്ഡ്

സമാധാന ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് ഹമാസ്; രണ്ടാംവട്ട ചര്‍ച്ച ഇന്ന് നടക്കും

ശബരിമലയില്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ പദയാത്രയുമായി യുഡിഎഫ്; പദയാത്ര 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെ

വിരലടയാളവും ഫേയ്‌സ് ഐഡന്റിഫിക്കേഷനും ഉപയോഗിച്ചുള്ള യുപിഐ പേയ്മെന്റുകള്‍ അംഗീകരിക്കാന്‍ ഇന്ത്യ ഉപയോക്താക്കള്‍ക്ക് അനുമതി നല്‍കും

അടുത്ത ലേഖനം
Show comments