Webdunia - Bharat's app for daily news and videos

Install App

വോട്ടെണ്ണല്‍ തുടങ്ങുന്നു, ഇന്ത്യയുടെ പുതിയ ഭരണാധികാരി ആരെന്ന് ഇന്നറിയാം!

Webdunia
വെള്ളി, 16 മെയ് 2014 (07:15 IST)
പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അല്‍പ്പസമയത്തിനകം തുടങ്ങും. സ്ഥാനാര്‍ഥികളും മുന്നണികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.  ഇന്ത്യ ആരു ഭരിക്കുമെന്ന് ഉച്ചയോടെ വ്യക്തമാകും. ഒമ്പത് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്തു വരുന്നത്.
 
വോട്ടെണ്ണല്‍ എട്ട് മണിക്ക് തുടങ്ങും. ആദ്യ ഫല സൂചനകള്‍ എട്ടേ കാലോടെ പുറത്തുവരും. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. തുടര്‍ന്ന് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 
 
കേരളത്തില്‍ വോട്ടെണ്ണല്‍ 36 കേന്ദ്രങ്ങളിലായി നടക്കും. ആദ്യം മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണലാകും പൂര്‍ത്തിയാവുക. ഇവിടെ ഒമ്പതു സ്ഥാനാര്‍ഥികളാണുള്ളത്. 20 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തെ ഫലമാകും ഏറ്റവും അവസാനം പുറത്തുവരാന്‍ സാധ്യത. പോസ്റ്റല്‍ വോട്ടുകള്‍ രാവിലെ എട്ടു വരെ സ്വീകരിക്കും.

എട്ടിനു പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ഇതിനിടെ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിലെ കൗണ്ടിങ് കേന്ദ്രത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെ തടഞ്ഞുവച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതിരുന്നതിനാലാണ് 12 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരെ  പൊലീസ് കൗണ്ടിംഗ് സ്റ്റേഷനകത്തേക്കു കടത്തിവിടാതിരുന്നത്.
 
വോട്ടിങ് യന്ത്രത്തില്‍ 'നോട്ട' ബട്ടണ്‍ സ്ഥാപിച്ച ആദ്യത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്. ഫലം പുറത്ത് വരുമ്പോള്‍ 'നോട്ട' ബട്ടണിനു ജനാധിപത്യ പ്രക്രിയയിലുള്ള സ്വാധീനവും വെളിവാകും. കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന യുപിഎക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുമെന്നുമാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. 
 
കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ലീഡ് നിലയും വിജയിച്ചവരെയും അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ:
 
http://elections.webdunia.com/kerala-loksabha-election-results-2014.htm

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കപ്പലില്‍ തീ പിടിച്ചിട്ട് 20 മണിക്കൂര്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല; ഉള്ളത് 2000ടണ്‍ എണ്ണ

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

Show comments