ശാലിനി വനിതാ എസ്ഐ ആയി അഭിനയിച്ച് കല്യാണം കഴിച്ചു; ഭര്‍ത്താവിന്‍റെ പണവും സ്വര്‍ണവും ബാങ്ക് നിക്ഷേപവും അടിച്ചുമാറ്റി, വീടിന്‍റെ ആധാരം പണയം വച്ച് വന്‍‌തുക കൈക്കലാക്കി മുങ്ങി!

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (21:11 IST)
പത്തോളം വിവാഹങ്ങള്‍ കഴിക്കുകയും തട്ടിപ്പുനടത്തുകയും ചെയ്ത കേസിലെ പ്രതി ശാലിനി(32) വനിതാ പൊലീസുകാരിയുടെ വേഷത്തിലും തട്ടിപ്പുനടത്തിയിരുന്നതായി റിപ്പോര്‍ട്ട്. വനിതാ എസ് ഐ ആണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് ശാലിനി തിരുവല്ല സ്വദേശിയായ ഒരു കോണ്‍‌ട്രാക്ടറെ വിവാഹം ചെയ്യുകയും ചെയ്തു.
 
വിവാഹം കഴിഞ്ഞ ശേഷം സ്വര്‍ണവും പണവുമെല്ലാം തട്ടിയെടുത്ത് പതിവുപോലെ മുങ്ങിയ വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പായിരുന്നു സംഭവം.
 
കാട്ടാക്കടയിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് അന്ന് വിവാഹം നടത്തിയത്. കോണ്‍‌ട്രാക്‍ടറുടെ ഭാര്യയായി രണ്ടുമാസം താമസിക്കുകയും ചെയ്തു. 
 
കോണ്‍‌ട്രാക്ടറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റിയ ശാലിനി അയാളുടെ അക്കൌണ്ടിലുണ്ടായിരുന്ന പണവും പിന്‍‌വലിച്ചു. കോണ്‍‌ട്രാക്ടറുടെ വീടിന്‍റെയും വസ്തുവിന്‍റെയും ആധാരവും ബാകില്‍ പണയം വച്ച് വലിയ തുകയുമെടുത്താണ് അന്ന് ശാലിനി മുങ്ങിയത്.
 
കോട്ടയത്തെ ഉള്ളന്നൂര്‍ വിളയാടിശേരില്‍ ദേവീക്ഷേത്രത്തില്‍ മറ്റൊരു വിവാഹം കഴിക്കുന്നതിനിടെ കതിര്‍മണ്ഡപത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ശാലിനി പൊലീസ് വലയിലാകുന്നത്. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments