Webdunia - Bharat's app for daily news and videos

Install App

ശ്രീകുമാറാണോ കാവ്യയാണോ കാരണം? - മധുവാര്യര്‍ കൃത്യമായ ഉത്തരം നല്‍കി?!

മധുവാര്യരില്‍ നിന്നും പൊലീസിന് അറിയേണ്ടിയിരുന്നത് ആ രണ്ടു കാര്യങ്ങള്‍?

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (08:20 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പ്രധാനമായും രണ്ടു കാര്യങ്ങള്‍ ആയിരുന്നു പൊലീസിന് മധു വാര്യരില്‍ നിന്നും അറിയേണ്ടിയിരുന്നതെന്നാണ് സൂചനകള്‍. ചോദ്യം ചെയ്യലിനോട് പൂര്‍ണമായും മധു വാര്യര്യ് സഹകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
 
ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നിലെ കാരണം കാവ്യ മാധവനുമായിട്ടുള്ള ദിലീപിന്റെ ബന്ധമാണോ അതോ സംവിധായകന്‍ ശ്രീകുമാറുമായിട്ടുള്ള മഞ്ജുവിന്റെ അടുപ്പമാണോ എന്നായിരുന്നു പൊലീസിന്റെ ചോദ്യം. ബന്ധം പിരിയാന്‍ കാരണം ശ്രീകുമാറുമായിട്ടുള്ള അടുപ്പമാണെന്ന് കഴിഞ്ഞ ദിവസം ദിലീപ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ചോദ്യം. ഇതിന് വ്യക്തമായ മറുപടി മധുവില്‍ നിന്നും പൊലീസിന് ലഭിച്ചു.
 
അതോടൊപ്പം, വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ അക്രമിക്കപ്പെട്ട നടിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായോ എന്നും പൊലീസ് മധു വാര്യരോട് ചോദിച്ചു. മധുവാര്യര്‍ക്കൊപ്പം ദിലീപിന്റെ ബന്ധുക്കളേയും ഇന്നലെ വിളിച്ച് ചോദ്യം ചെയ്തിരുന്നു. മൊഴിയുടെ പൂര്‍ണവിവരങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
 
ദിലീപിന്റെ മനേജരും ഡ്രൈവറുമായ അപ്പുണ്ണി നല്‍കിയ മൊഴി കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകും. ദിലീപിനെതിരെയാണ് അപ്പുണ്ണി മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണ് ഒളിവില്‍ പോയതെന്നാണ് അപ്പുണ്ണി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. കൂടാതെ മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും  പൊലീസിന്റെ നിരീക്ഷണത്തിലാണ്.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം

കുട്ടികളെ ഉപദ്രവിക്കുന്ന ആര്‍ക്കെതിരെയും നടപടി: വിദ്യാഭ്യാസ മന്ത്രി

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു; സ്ഥിരീകരണം

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

കന്നുകാലികളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കും, പക്ഷെ ഇക്കാര്യങ്ങള്‍ ചെയ്യണം

അടുത്ത ലേഖനം
Show comments