Webdunia - Bharat's app for daily news and videos

Install App

സംഘപരിവാറിനു വേണ്ടിയാണ് സെന്‍‌കുമാര്‍ അങ്ങനെയെല്ലാം പറഞ്ഞത്, വര്‍ഗീയ പ്രസ്താവന നടത്തിയ മുന്‍ ഡിജിപിക്കെതിരെ കേസെടുക്കണം: എം ഐ ഷാനവാസ്

ആട്ടിന്‍‌തോലിട്ട ചെന്നായ് ആണ് സെന്‍‌കുമാറെന്ന് എം ഐ ഷാനവാസ്

Webdunia
ഞായര്‍, 9 ജൂലൈ 2017 (16:34 IST)
വര്‍ഗീയ പ്രസ്താവന നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് എംഐ ഷാനവാസ് എംപി. മതസ്പര്‍ദ്ധ വളര്‍ത്തുന്നതിന് സെന്‍കുമാറിനെതിരെ കേസെടുക്കണം. സെന്‍കുമാര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെന്ന് തിരിച്ചറിയാന്‍ കേരളം വൈകിയെന്നും അദ്ദേഹം പറഞ്ഞു.
 
സംഘപരിവാറിനു വേണ്ടിയാണ് സെന്‍കുമാര്‍ പ്രസ്താവനകളിറക്കുന്നത്. അന്ധമായ വര്‍ഗീയതയുടെ തടവറയിയാണ് സെന്‍കുമാറെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സെന്‍‌കുമാര്‍ വിവാദ പ്രസ്താവന നടത്തിയത്. 
 
ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 
 
സ്നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

അടുത്ത ലേഖനം
Show comments