Webdunia - Bharat's app for daily news and videos

Install App

സരിതയുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി!

സരിതയുടെ ചാരിത്രവും നടിയുടെ കേസും പിന്നെ രശ്മി നായരും! - സംഭവം സോഷ്യല്‍ മീഡിയയില്‍ കത്തുകയാണ്

Webdunia
വെള്ളി, 21 ജൂലൈ 2017 (14:11 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസിലെ നിര്‍ണായക തെളിവാകുന്നത് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ്. ഇത് ഏതു നിമിഷവും അപ്‌ലോഡ് ചെയ്യപ്പെട്ടേക്കാം എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 
 
ഇതേ സമാനമായ ദുരിതങ്ങളിലൂടെ ഒരിക്കല്‍ കടന്നുപോയ ആളാണ് ഞാന്‍‍. തന്റെ വീഡിയോ പുറത്തിറങ്ങുന്നതിന് മുന്‍പ് എനിക്ക് രാഷ്ട്രീയപരമായും അല്ലാതെയും കുറെ പ്രശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ മൂർദ്ധന്യത്തിൽ നില്‍ക്കുമ്പോഴാണ് ഞാന്‍ എന്തെങ്കിലും പറയും എന്ന് ഭയപ്പെട്ടവര്‍ എന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ തുടങ്ങിയത്. അതിനുള്ള അവരുടെ ഉപാധിയായിരുന്നു ആ വീഡിയോ എന്നായിരുന്നു സരിതയുടെ പ്രതികരണം.
 
സരിതയുടെ ഈ വാക്കുകള്‍ ‘സരിതയ്ക്കിഷ്ടം’ എന്ന് പറഞ്ഞ് രശ്മി നായര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് കീഴെ സരിതയുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്ത് കമന്റിട്ട യുവാവിന് രശ്മി നല്‍കിയത് എട്ടിന്റെ പണിയായിരുന്നു. രശ്മിയുടെ മറുപടിയോട് പൂര്‍ണമായും പിന്തുണച്ചവര്‍ ആയിരുന്നു കൂടുതലും.
 
‘സരിതയൊക്കെ ഇടതിന് മഹതിയായ്. ആ സ്ത്രീയെ ചാരിത്രം വിറ്റ് വോട്ടുനേടിയതും പോര‘ എന്നായിരുന്നു ഒരുത്തന്റെ കമന്റ്. ‘നിന്റെ തന്തയുടെ ചാരിത്ര്യം ആണോടാ‘ എന്നായിരുന്നു രശ്മി ഇതിനു കൊടുത്ത മറുപടി. യുവാവ് പിന്നേയും നിര്‍ത്താന്‍ ഉദ്ദേശമില്ലായിരുന്നു. ‘നല്ല സഹിഷ്ണുത’ എന്ന് പറഞ്ഞപ്പോള്‍ ‘നിന്റെ ഇത്തരം വര്‍ത്തമാനം നിന്റെ വാപ്പയോടു പറഞ്ഞാല്‍ മതി‘ എന്നാണു ലളിതമായി രശ്മി മറുപടി പറഞ്ഞത്. ഇനിയും ഇവിടെ നിരങ്ങാന്‍ നില്‍ക്കണ്ട എന്നൊരു ഒരു താക്കീത് കൂടി നൽകിയാണ് രശ്മി ഇതവസാനിപ്പിച്ചത്. 
 
നടിയെ അതിക്രമിച്ചു വീഡിയോ എടുത്തതും സരിതയുടെ വീഡിയോയും തമ്മിൽ വ്യത്യാസം ഉണ്ട്. എന്തിന് അങ്ങനെയൊരു വീഡിയോ സരിത എടുത്തു / സൂക്ഷിച്ചു എന്നതൊരു പ്രസക്തമായ ചോദ്യം ആണ്. സരിത പറയുന്നത് പോലെയല്ല നടിയുടെ കാര്യം എന്നാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ ആളുകൾ പറയുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments