സിനിമയിലേക്ക് തിരികെയെത്താന്‍ ഭര്‍ത്താവായ നടനില്‍ നിന്നും വിവാഹ മോചനം നേടിയ നടി! - അടുത്ത വിവാദം

വിവാദങ്ങള്‍ മഞ്ജുവിനെ പിന്തുടരുന്നു

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2017 (07:39 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ നിരവധി പേരാണ് ആരോപണവുമായി രംഗത്തെത്തിയത്. നടിയെ ആക്രമിച്ചതിന്റെ കേസ് കത്തിനില്‍ക്കുന്നതിനിടെ മറ്റൊരു വിവാദം. കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാറിന്റെ പുതിയ നോവലാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്.
 
സിനിമയെ കുറിച്ചുള്ള സിനിമാക്കാരന്റെ നോവല്‍ എന്നതിനപ്പുറം സിനിമാ ലോകത്ത് സമകാലികമായി നടന്ന പല സംഭവങ്ങളോടും ചേര്‍ത്തുവയ്ക്കുകയാണ് പലരും ഈ നോവലിന്റെ പ്രമേയത്തെ. നക്ഷത്രങ്ങളുടെ ആല്‍ബം- സിനിമയ്ക്കുള്ളിലെ ജീവിതം' എന്നാണ് നോവലിന്റെ പേര്.  
 
നോവലിന്റെ പ്രമേയം പലവിവാദങ്ങള്‍ക്കു വഴിവെയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദ സാധ്യതകളെ രചയിതാവും തള്ളിക്കളയുന്നില്ല. ഒരു നടനെ വിവാഹം കഴിച്ച നടി, അവര്‍ പിന്നീട് സിനിമയിലേക്ക് തിരിച്ചുവരാന്‍ നടത്തുന്ന ശ്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഇത് ചര്‍ച്ചയായതോടെ ആരാണ് ആ നടിയും നടനും എന്ന രീതിയിലാണ് അന്വേഷണങ്ങള്‍ നീളുന്നത്.
 
ടീനേജ് സെന്‍സേഷനായി കത്തി നില്‍ക്കുന്ന കാലത്താണ് ഈ പെണ്‍കുട്ടി നടനുമായി വിവാഹിതനാകുന്നത്. പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുകയും ആ ബന്ധം ഉപേക്ഷിച്ച് അവള്‍ വീണ്ടും സിനിമാ ലോകത്തേക്ക് ഇറങ്ങുകയാണ്.
 
സത്യത്തില്‍ ഒരാളുടെയും വ്യക്തിജീവിതം വിഷയമായിട്ടില്ലെന്ന് രചയിതാവ് തന്നെ പറയുന്നു. ‘ഒരു സാമൂഹ്യജീവി എന്ന നിലയില്‍ നമ്മുടെ കാലം എന്നെ സ്വാധീനിച്ചിട്ടുണ്ടാകാം എന്ന് മാത്രം. ആരെയും ബോധപൂര്‍വം ഞാന്‍ പിന്തുടര്‍ന്നിട്ടേയില്ല‘ - കലവൂര്‍ പറയുന്നു.
 
ദിലീപ് വിഷയം ഏറെ വിവാദമായി നില്‍ക്കുന്ന സമയത്ത് മഞ്ജുവാര്യരുടെ ജീവിതത്തോട് സാദൃശ്യം തോന്നുന്ന പ്രമേയവുമായി നോവല്‍ പുറത്തിറങ്ങുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമാകുന്നത്. പ്രമേയം പ്രഥമ ദൃഷ്ട്യ മഞ്ജു ദിലീപ് ജീവിതത്തോട് സാദൃശ്യം പുലര്‍ത്തുന്നതാണെന്നാണ് റിപ്പോര്‍ട്ട്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തരൂര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതായി സംഘാടകര്‍; സവര്‍ക്കര്‍ അവാര്‍ഡ് സ്വീകരിക്കില്ലെന്ന് ശശി തരൂര്‍

അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി

കാണാതായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രവര്‍ത്തകനോടൊപ്പം കണ്ടെത്തി; മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി

എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് അടിയന്തരമായി തിരികെ നൽകണമെന്ന് ജില്ലാ കളക്ടർ

രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വിട്ടു; നിരാഹാരം അവസാനിപ്പിച്ചത് ഡോക്ടര്‍ പറഞ്ഞതിനാല്‍

അടുത്ത ലേഖനം
Show comments