Webdunia - Bharat's app for daily news and videos

Install App

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: പെണ്‍കുട്ടിയുടെ കാമുകന്‍ കസ്റ്റഡിയില്‍

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ വീണ്ടു ട്വിസ്റ്റ് !

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (14:27 IST)
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ പിടിയില്‍. ക്രൈംബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 
 
പെണ്‍കുട്ടിയുടെ കാമുകനായ അയ്യപ്പദാസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. അത് കുടാതെ തനിക്ക് വിവാഹ വാഗ്ദാനവും നല്‍കിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.
 
അതേസമയം സംഘപരിവാര്‍ പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അതിനാലാണ് പെണ്‍കുട്ടി മൊഴിമാറ്റുന്നതെന്നും കാണിച്ച് അയ്യപ്പദാസ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം പിന്‍‌വലിച്ചിരുന്നു. പെണ്‍കുട്ടിയെ സ്വാമി നിരന്തരം ഉപദ്രവിച്ചിരുന്നെന്നും അതിനാലാണ് പെണ്‍കുട്ടി സ്വാമിയെ ആക്രമിച്ചതെന്നും പെൺകുട്ടിയെ സംഘപരിവാർ പ്രവർത്തകർ നെടുമങ്ങാട്ട് ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും അയ്യപ്പദാസ് ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാല്‍ പേങ്കുട്ടി ആരുടെയും തടവില്‍ അല്ലെന്നും കുട്ടി മതാപിതാക്കള്‍ക്കൊപ്പം വാടക വീട്ടിലാണെന്നും പേട്ട പൊലീസ് വ്യക്തമാക്കിയിരുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം