Webdunia - Bharat's app for daily news and videos

Install App

ഹാദിയയുടെ ചിത്രങ്ങള്‍ എടുത്ത രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു; ആരോപണങ്ങള്‍ തെറ്റ്, വീഡിയോ എടുക്കാന്‍ അനുവാദമുണ്ടായിരുന്നുവെന്ന് രാഹുല്‍

ഹാദിയ കേസ്; രാഹുല്‍ ഈശ്വര്‍ കുടുങ്ങി

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (08:16 IST)
പൊലീസിന്റെ സുരക്ഷിതത്വത്തില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലെത്തി ചിത്രങ്ങളും വീഡിയോയും അനുവാദമില്ലാതെ പകര്‍ത്തി അത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഘപരിവാര്‍ അനുകുലനായ രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തു. 
 
ഹാദിയയുടെ പിതാവ് അശോകനാണ് പരാതി നല്‍കിയത്. പരാതിയുല്‍ ഉന്നയിക്കുന്ന കാര്യങ്ങളിലെ നിയമവശം പരിശോധിച്ചശേഷം ഐപിസി 406 പ്രകാരം വിശ്വാസവഞ്ചനയ്ക്കാണ് കേസെടുത്തതെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു. അനുവാദമില്ലാതെയാണ് രാഹുല്‍ വീട്ടില്‍ കയറിയതെന്നും ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും അശോകന്‍ പരാതിയില്‍ പറഞ്ഞു. 
 
അതേസമയം, അശോകന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എന്നിരുന്നാലും പരാതിയെ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു. ഫോട്ടോയും വീഡിയോയും പകര്‍ത്തിയത് അശോകന്റെ സാന്നിധ്യത്തിലാണെന്നും രാഹുല്‍ വ്യക്തമാക്കുന്നു.
 
പുറത്തുനിന്നാര്‍ക്കും പ്രവേശനമില്ലെന്നിരിക്കെയാണ് രാഹുല്‍ ഹാദിയയുടെ വീട്ടില്‍ സന്ദര്‍ശകനായി എത്തുന്നത്. രാഹുല്‍ ഹാദിയയുടെ വീട്ടില്‍ പ്രവേശിച്ച് വീഡിയോ പകര്‍ത്തി  പ്രചരിപ്പിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് അശോകന്റെ അഭിഭാഷകനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
 

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുക്കല്‍ ബുദ്ധിപരമായ നീക്കമോ?

199 രൂപ മാത്രം, ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും, വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വഭാവിക ആവാസ വ്യവസ്ഥ, പദ്ധതിയുമായി സർക്കാർ

അടുത്ത ലേഖനം
Show comments