Webdunia - Bharat's app for daily news and videos

Install App

‌അച്ഛന്റെ ഉപദ്രവം സഹിക്കാന്‍ കഴിയുന്നില്ല, ഞാന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം; ഹാദിയയുടെ വീഡിയോ പുറത്ത്

‌അച്ഛൻ ഉപദ്രവിക്കുന്നു, എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം: ഹാദിയയുടെ വീഡിയോ പുറത്ത്

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (10:59 IST)
ഇസ്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ഹാദിയ(അഖില), താൻ വീട്ടില്‍ സുരക്ഷിതയല്ലെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാഹുൽ ഈശ്വറാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം എറണാകുളത്ത് വാർത്താ സമ്മേളനം വിളിച്ചായിരുന്നു രാഹുല്‍ ഈ വീഡിയോ പുറത്തുവിട്ടത്.   
 
അച്ഛന്‍ എന്നെ ഉപദ്രവിക്കുകയാണ്, എത്രയും പെട്ടെന്ന് നിങ്ങള്‍ എന്നെ പുറത്തെത്തിക്കണം, ഞാൻ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കും- ഹാദിയ ആ വീഡിയോയില്‍ പറയുന്നു. പിതാവ് തന്നെ നിരന്തരം അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതായും ദൃശ്യങ്ങളില്‍ പറയുന്നുണ്ട്. രാഹുൽ ഈശ്വര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്. 
 
കഴിഞ്ഞ വർഷമായിരുന്നു ഷെഫിൻ ജഹാൻ എന്ന യുവാവിനെ വിവാഹം ചെയ്ത് അഖില എന്ന ഹാദിയ ഇസ്ളാം മതത്തിലേക്ക് പരിവർത്തനം ചെയ്തത്. സുപ്രീം കോടതി കഴിഞ്ഞ ആഗസ്റ്റിൽ ദേശീയ അന്വേഷണ ഏജൻസിയോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്ന ഈ കേസിൽ, അന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷെഫിൻ മുമ്പ് ഹർജി നൽകിയിരുന്നു.
 
എന്നാൽ ഒക്ടോബർ 3നാണ്, 24 വയസുള്ള പെൺകുട്ടിയെ മാതാപിതാക്കൾക്ക് തടവിൽ പാർപ്പിക്കാൻ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ഹാദിയയുടെ വീട്ടിൽ സന്ദർശകർക്ക് പൊലീസ് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ഒക്ടോബർ 7 ന് കേരള സർക്കാർ സുപ്രീം കോടതിയോട് എൻ.ഐ.എയുടെ അന്വേഷണം ആവശ്യമില്ലെന്നും, സ്റ്റേറ്റ് പൊലീസ് അന്വേഷണത്തിന് പ്രാപ്തരാണെന്നും അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെൻഷനിൽ കൈയിട്ട് വാരിയവർക്കെതിരെ നടപടിയുണ്ടാകും, പേര് വിവരങ്ങൾ പുറത്തുവിടില്ലെന്ന് മന്ത്രി

Priyanka Gandhi: ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പിയുമായി പ്രിയങ്ക ഗാന്ധി; വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

അടുത്ത ലേഖനം
Show comments