‘അയാള്‍ പണ്ടേ അങ്ങനെയാ അവസരം കിട്ടിയാല്‍ എല്ലായിടത്തും തലകടത്തും’; കണ്ണന്താനത്തെ അണിയിച്ച പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ

കണ്ണന്താനത്തെ അണിയിച്ച പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (14:00 IST)
കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്  ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹത്തെ പൂമാലയിട്ട് പ്രവര്‍ത്തകര്‍ സ്വീകരിച്ചപ്പോള്‍ പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സോഷ്യല്‍ മീഡീയയില്‍ ടോളുകളുടെ പൊടിപൂരം. 
 
കുമ്മനടിക്കുക എന്നത് മലയാള ഭാഷയില്‍ ഉറപ്പിച്ചേ അടങ്ങൂ ഇദ്ദേഹം എന്നുപറഞ്ഞുകൊണ്ടാണ് ചിത്രം പലരും ഷെയര്‍ ചെയ്യുന്നത്. അവസരം കിട്ടിയാല്‍ എല്ലായിടത്തും തലകടത്തുമെന്നും ഇദ്ദേഹത്തിന് ഇത് തന്നെയാണോ പണിയെന്നുമാണ് പലരുടേയും ചോദ്യം.  സാക്ഷാല്‍ കുമ്മനം രാജശേഖരനെ പോലും കുമ്മനടിച്ചാണ് കണ്ണന്താനം കേന്ദ്രമന്ത്രിയായത് എന്നായിരുന്നു ട്രോളുകളില്‍ പറയുന്നത്.
 
അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേരളത്തില്‍ സ്വീകരണം നല്‍കാത്തത് വിവാദമായപ്പോള്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായതിന് പിന്നാലെയായിരുന്നു കണ്ണന്താനത്തിന് സ്വീകരണം നല്‍കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തയ്യാറായത്. എന്നാല്‍ കേരളത്തില്‍ എത്തിയാലല്ലേ സ്വീകരണം നല്‍കാന്‍ കഴിയൂ എന്ന് കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments