Webdunia - Bharat's app for daily news and videos

Install App

‘എനിക്കൊരു മകള്‍ ഉള്ളതാണ്, ഞാന്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ല’ - തന്നെ കാണാന്‍ എത്തിയ നിര്‍മാതാവിനോട് ദിലീപ് പറഞ്ഞത്

എന്തു ചെയ്യണമെന്ന് കാവ്യക്കറില്ല, അമ്മ എപ്പോഴും കരച്ചിലാണ് - ദിലീപ് കേസില്‍ അറിയാതെ പോകുന്ന ചില കാര്യങ്ങള്‍

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (16:52 IST)
‘ചേട്ടാ, സത്യം എന്റെ കൂടെയാണ്. അത് എന്നായാലും ജയിക്കും എനിക്കിപ്പോള്‍ മോശം സമയമാണ്. ചെയ്യാത്ത കുറ്റത്തിനാണ് അകത്ത് കിടക്കുന്നത്. എനിക്കൊരു മകളുള്ളതാണ്. ഒരിക്കലും ഇങ്ങനെയൊരു കാര്യം ഞാന്‍ ചെയ്യില്ല’ - ആലുവ സബ്ജയിലില്‍ തന്നെ കാണാന്‍ എത്തിയ നിര്‍മാതാവ് സുരേഷ് കുമാറിനോട് നടന്‍ ദിലീപ് പറഞ്ഞ വാക്കുകളാണിത്. 
 
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കഴിഞ്ഞ ദിവസമാണ് സുരേഷ് കുമാര്‍ സന്ദര്‍ശിച്ചത്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സുരേഷ് കുമാര്‍. ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നത് വെറും പ്രചരണങ്ങള്‍ മാത്രമാണെന്നും ഇത്തരം ആരോപണങ്ങള്‍ ആരുടെ തലയില്‍ ആണുധിക്കുന്നതെന്നും അറിയില്ലെന്ന് സുരേഷ് കുമാര്‍ മനോര ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
 
എനിക്ക് ഏറ്റവുമടുത്ത ബന്ധമുള്ള ഒരാള്‍ അതും ഞാന്‍ അനിയനെ പോലെ കരുതുന്ന ഒരാള്‍ ജയിലില്‍ കഴിയുമ്പോള്‍ പോയി കാണേണ്ടെന്നും ഇത് തീര്‍ത്തും വ്യക്തിപരമായ കൂടിക്കാഴച ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ചു നേരം മാത്രമേ സംസാരിച്ചുള്ളുവെന്നും അദ്ദേഹം പറയുന്നു. ഡിജിപിയുറ്റെ അനുമതി ലഭിച്ചിട്ടാണ് സുരേഷ് കുമാര്‍ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയത്.
 
ദിലീപിന്റെ കുടുംബത്തെക്കുറിച്ചൊക്കെ പ്രചരിക്കുന്നത് വെറും കള്ളത്തരങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല. മീനാക്ഷി സ്കൂളില്‍ പോകുന്നുണ്ട്. ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും അവര്‍ കരച്ചിലാണ്. എന്നെ കെട്ടിപ്പിടിച്ചു കരയുകായിരുന്നു കണ്ടപ്പോള്‍. - സുരേഷ് കുമാര്‍ പറയുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

ആസ്ട്രൽ പ്രൊജക്ഷനിനായി കൊന്നത് കുടുംബത്തിലെ നാല് പേരെ, നന്തൻകോട് കൂട്ടക്കൊലയിൽ ജിൻസൻ രാജ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

പേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരും, മരിക്കുന്നവരില്‍ 40ശതമാനവും കുട്ടികള്‍; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

രാജ്യസ്‌നേഹത്തിന്റെ മൊത്തകച്ചവടക്കാര്‍ ഭരിക്കുന്നത് മോദിയാണെന്ന് മറന്നോ ? 'കുറ്റങ്ങളെല്ലാം വിക്രം മിസ്രിക്ക് മാത്രം' ? , കടുത്ത സൈബര്‍ ആക്രമണത്തില്‍ അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി

എന്റെ കാലത്ത് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളു, കോട്ടങ്ങളില്ല: കെ സുധാകരന്‍

അടുത്ത ലേഖനം
Show comments