Webdunia - Bharat's app for daily news and videos

Install App

‘എന്നോട് പ്രതികാരം തീര്‍ക്കുന്നു’, മുഖ്യമന്ത്രിയോട് തുറന്നടിച്ച് ജേക്കബ് തോമസ്

‘ഇത് പ്രതികാരം തന്നെ’ - പിണറായിക്ക് ജേക്കബ് തോമസിന്‍റെ കത്ത്!

Webdunia
ശനി, 10 ഡിസം‌ബര്‍ 2016 (12:12 IST)
തുറമുഖവകുപ്പ് ഡയറക്‍ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തിന്‍‌മേല്‍ ധനകാര്യവകുപ്പ് തനിക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കുകയാണെന്ന് വിജിലന്‍സ് ഡയറക്‍ടര്‍ ജേക്കബ് തോമസ്. ഇക്കാര്യം പരാമര്‍ശിച്ച് ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു.
 
ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് ധനകാര്യ പരിശോധനാവിഭാഗം ചൊവ്വാഴ്ച സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശയുണ്ടെന്നാണ് വിവരം. ഇത് മുന്‍‌കൂട്ടി മനസിലാക്കിയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും പരാതി അറിയിച്ചിരിക്കുന്നത്.
 
ധനകാര്യവകുപ്പ് തനിക്കെതിരെ പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത്. തനിക്കെതിരെ അന്വേഷണം നടത്തുന്നവര്‍ മറ്റ് വകുപ്പുകളില്‍ ഇതേ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ജേക്കബ് തോമസ് അയച്ച കത്തില്‍ പറയുന്നു.
 
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ ധനകാര്യ സെക്രട്ടറി കെ എം ഏബ്രഹാമിനെതിരെ വിജിലന്‍സ് സ്വീകരിച്ച നടപടികളോടുള്ള പ്രതികാരമാണ് ഇപ്പോള്‍ ഉണ്ടാകുന്ന നടപടികളെന്നാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആരോപിക്കുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥി പ്രതി, അപകടമുണ്ടായത് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments