‘ജയിലില്‍ നിന്നും നിഷാം ബിസിനസ് നിയന്ത്രിക്കുന്നു, ഒരു ഫയല്‍ ഉടന്‍ തന്നെ ജയിലിലെത്തണം’ - ജീവനക്കാരെ ഭീഷണിപ്പെടുത്തി മുഹമ്മദ് നിഷാം

നിസാമിന് ആരേയും പേടിയില്ല?

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (10:20 IST)
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും തന്റെ ഓഫീസ് ജീവനക്കാരെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. തൃശൂര്‍ സിറ്റി പൊലീസിനാണ് പരാതി ലഭിച്ചിരിക്കുന്നത്. സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കം കിംഗ്‌സ് സ്‌പേസസ് എന്ന നിഷാമിന്റെ സ്ഥാപനത്തിലെ മാനെജര്‍ ചന്ദ്രശേഖരനാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 
കേസ് നടത്തിപ്പിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിഷാമിന്റെ ഭീഷണി. കൂടാതെ ഓഫിസില്‍ നിന്നും ഒരു ഫയല്‍ ഉടന്‍ തന്നെ ജയിലില്‍ എത്തിക്കണമെന്നും നിഷാം ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും നിഷാം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യം പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു.
 
ജയിലില്‍ നിന്നും നിസാം ബിസിനസ് നിയന്ത്രിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനം: ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണത്തിനെന്ന് റിപ്പോര്‍ട്ട്

തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments