Webdunia - Bharat's app for daily news and videos

Install App

‘ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് അങ്ങനെ ചെയ്തത്’; നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയന് തിരിച്ചടിയായി അപ്പുണ്ണിയുടെ മൊഴി

ദിലീപിന് കെണിയായി അപ്പുണ്ണിയുടെ മൊഴി

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (09:41 IST)
നടൻ ദിലീപിന് തിരിച്ചടിയായി അദ്ദേഹത്തിന്റെ മാനേജർ അപ്പുണ്ണിയുടെ മൊഴി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയാമെന്നും ജയിലിൽ നിന്ന് സുനി അയച്ച കത്തിന്റെ കാര്യം സംസാരിക്കാൻ ഏലൂരിൽ പോയിരുന്നുവെന്നും അപ്പുണ്ണി പൊലീസിനോട് പറഞ്ഞു. ഇതോടെ സുനിയെ തനിക്കറിയില്ലെന്ന ദിലീപിന്റെ വാദമാണ് പൊളിഞ്ഞത്. 
 
ജയിലില്‍ വച്ച് സുനി നിരവധി തവണ അപ്പുണ്ണിയെ വിളിച്ചതിന്റെ എല്ലാ രേഖകളും പൊലീസിനു ലഭിച്ചിരുന്നു. സുനി വിളിക്കുന്ന സമയത്തെല്ലാം ദിലീപ് തന്റെ അടുത്തു തന്നെയുണ്ടായിരുന്നുവെന്നും അപ്പുണ്ണി വെളിപ്പെടുത്തി. സുനി പറഞ്ഞ കാര്യങ്ങളെല്ലാം താന്‍ ദിലീപിനോട് പറഞ്ഞിരുന്നതായും ദിലീപ് പറഞ്ഞത് അനുസരിച്ചാണ് സുനിയോട് താൻ സംസാരിച്ചതെന്നും അപ്പുണ്ണി വെളിപ്പെടുത്തി.  
 
ജ​യി​ലിൽ വച്ച്പൾ​സർ സു​നി എ​ഴു​തിയ ക​ത്ത് വി​ഷ്ണുവാണ് ത​നി​ക്ക് വാ​ട്സ് ആ​പ് ചെ​യ്തി​രു​ന്നത്. ഇതിന്റെ കാര്യം സംസാരിക്കാനാണ് ഏലൂരിലെ ടാക്സി സ്റ്റാൻഡിൽ പോയതെന്നും അപ്പുണ്ണി പറഞ്ഞു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിനായി അപ്പുണ്ണിയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments