‘സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല, തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനുള്ള അധികാരവുമുണ്ട്’: പി ജയരാജന്‍

തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനുള്ള അധികാരവുമുണ്ട്’: പി ജയരാജന്‍

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2017 (11:38 IST)
സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അതേസമയം സംസ്ഥാനസമിതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായെന്ന വാര്‍ത്ത അദ്ദേഹം ശരിവെച്ചു. തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് തന്നെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
 
കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഏത് പാര്‍ട്ടി കമ്മിറ്റിയിലും വിമര്‍ശനം ഉണ്ടാകണം. ഏത് പാര്‍ട്ടിപ്രവര്‍ത്തകനും സ്വയം വിമര്‍ശനത്തിന് തയ്യാറാകണം. വിമര്‍ശനം ഇല്ലെങ്കില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ഇല്ല. വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവയാണെങ്കില്‍ ഉള്‍ക്കൊള്ളുംമെന്നും അദ്ദേഹം പറഞ്ഞു.
 
പാര്‍ട്ടിയ്ക്കകത്ത് എന്തെല്ലാമാണ് ചര്‍ച്ച ചെയ്തതെന്ന് മാധ്യമങ്ങളോട് പറയാനാവില്ല. പാര്‍ട്ടിയുടെ സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. തെറ്റായ വാര്‍ത്തകള്‍ നിഷേധിക്കുക തന്നെ വേണം. താനുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന ഗാനങ്ങളും ആല്‍ബങ്ങളും തന്നോട് ചോദിച്ചിട്ടല്ല ചെയ്യുന്നതെന്നും ജയരാജന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

അടുത്ത ലേഖനം
Show comments