“കൊടിക്കുന്നിലിന്‍റെ താല്‍പ്പര്യമല്ല കെപിസിസി പട്ടികയില്‍ നടപ്പാക്കേണ്ടത്” - തുറന്നടിച്ച് വിഷ്ണുനാഥ്

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (15:29 IST)
കൊടിക്കുന്നില്‍ സുരേഷ് എം പിക്കെതിരെ തുറന്നടിച്ച മറുപടിയുമായി പി സി വിഷ്ണുനാഥ്. കെ പി സി സി പട്ടിക വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചല്ല തയ്യാറാക്കേണ്ടതെന്നാണ് വിഷ്ണുനാഥ് പറഞ്ഞിരിക്കുന്നത്.
 
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വ്യക്തികളുടെ താല്‍പ്പര്യത്തിനല്ല സ്ഥാനം. പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തണമോ എന്നത് തീരുമാനിക്കാല്‍ ഉന്നതരായ നേതാക്കളുള്ള പാര്‍ട്ടിയാണിത്. ഞാന്‍ 24 വയസുമുതല്‍ കൊല്ലം എഴുകോണ്‍ ബ്ലോക്കില്‍ നിന്നുള്ള കെ പി സി സി അംഗമാണ് - വിഷ്ണുനാഥ് പറഞ്ഞു. 
 
വിഷ്ണുനാഥിനെ കെ പി സി സി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും തന്‍റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു കൊടിക്കുന്നില്‍ സുരേഷ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിക്ക് നേരിട്ടാണ് സുരേഷ് പരാതി നല്‍കിയത്.
 
എന്നാല്‍ വിഷ്ണുനാഥ് നിലവില്‍ എ ഐ സി സി സെക്രട്ടറിയാണെന്നും അദ്ദേഹത്തെ കെ പി സി സി പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി നിലപാടെടുത്തതോടെ കൊടിക്കുന്നില്‍ സുരേഷിന്‍റെ നീക്കം പരാജയമാകുമെന്ന് ഏതാണ്ടുറപ്പാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments