Webdunia - Bharat's app for daily news and videos

Install App

ഒ രാജഗോപാല്‍ പൊരുതിതോറ്റു

Webdunia
വെള്ളി, 16 മെയ് 2014 (15:39 IST)
സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യമെമ്പാടും ഉറ്റുനോക്കിയ മണ്ഡലങ്ങളില്‍ ഒന്നായ തിരുവനന്തപുരത്ത് ഒടുവില്‍ മന്ത്രിയാവും എന്ന് ഉറപ്പുള്ള ബിജെപിയുടെ ഒ രാജഗോപാല്‍ നിലവിലെ എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിനോട് വോട്ടെണ്ണലിന്‍റെ ആദ്യാവസാനം പൊരുതി കീഴടങ്ങി. 14501 വോട്ടിനാണ് രാജഗോപാല്‍ പരാജയപ്പെട്ടത്.
 
തുടക്കം മുതല്‍ തന്നെ ലീഡ് നേടിയ രാജഗോപാല്‍ ഇടയ്ക്ക് തരൂരിനോടും ഇടതു സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമിനും പിന്നിലായി.  എങ്കിലും അവസാന ലാപ്പില്‍ തരൂരും രാജഗോപാലും ഇഞ്ചോടിഞ്ച് പൊരുതുകയായിരുന്നു. 7000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി തരൂര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇടയ്ക്ക് വോട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഈ സമയം 42000 ലേറെ വോട്ടുകള്‍ ബാക്കിയുണ്ടായിരുന്നതും രാജഗോപാലിന് ഭൂരിപക്ഷം ഉറപ്പിച്ചിരുന്നതുമായ കാരോട്, വട്ടിയൂര്‍ക്കാവ്, ഋഷിമംഗലം, കണ്ണമ്മൂല എന്നിവിടങ്ങളിലെ വോട്ടുകളാണ്‌ ഈ സമയത്ത് എണ്ണാന്‍ ബാക്കിയുണ്ടായിരുന്നത്. 
 
എന്നാല്‍ പൂവാര്‍ പ്രദേശത്തെ വോട്ടുകള്‍ എണ്ണിയപ്പോള്‍ തരൂരിനു മുന്‍തൂക്കം ലഭിക്കുകയയിരുന്നു. ഒടുവില്‍ 296319 വോട്ട് നേടിയ തരൂര്‍ 14501  വോട്ടിന്‍റെ ഭൂരിപക്ഷത്തിനു വിജയിക്കുകയാണുണ്ടായത്. ഒടുക്കം വരെ പൊരുതിയ രാജഗോപാലിന്‌ 281818 വോട്ട് ലഭിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഇടതു സ്ഥാനാര്‍ഥി ബെന്നറ്റ് പി.എബ്രഹാമിനു 248202 വോട്ടുകള്‍ ലഭിച്ചു. രാജഗോപാല്‍ ഇവിടെ പരാജയപ്പെട്ടെങ്കിലും മോഡി മന്ത്രിസഭയില്‍ ഇടം തേടുമെന്നു തന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്. 

LIVE Kerala Lok Sabha 2014 Election Results
http://elections.webdunia.com/kerala-loksabha-election-results-2014.htm
 
LIVE Lok Sabha 2014 Election Results
http://elections.webdunia.com/Live-Lok-Sabha-Election-Results-2014-map.htm
 

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

Show comments