Webdunia - Bharat's app for daily news and videos

Install App

സ്‌കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ 16-കാരനൊപ്പം തിയറ്ററില്‍ നിന്ന് കണ്ടെത്തി !

Webdunia
ബുധന്‍, 6 ജൂലൈ 2022 (13:11 IST)
കണ്ണൂരില്‍ കാണാതായ 11-കാരിയെ കണ്ടെത്തി. പതിനാറുകാരനായ ആണ്‍സുഹൃത്തിനൊപ്പം സിനിമ തിയറ്ററില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനി ആണ്‍സുഹൃത്തിനൊപ്പം സിനിമ തിയറ്ററിലേക്ക് പോകുകയായിരുന്നു. 
 
പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ വീട്ടുകാരും ബന്ധുക്കളും പരിഭ്രാന്തരായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ സിനിമ തിയറ്ററില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. 
 
രാവിലെ വീട്ടില്‍ നിന്ന് വാനിലാണ് പതിനൊന്നുകാരി സ്‌കൂളിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ക്ലാസില്‍ കയറിയില്ല. സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ചപ്പോള്‍ വാനില്‍ കുട്ടി കയറിയിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചു. ഉടനെ അധ്യാപകരും വീട്ടുകാരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കണ്ണൂര്‍ നഗരത്തില്‍ ഊര്‍ജ്ജിതമായ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് വീട്ടിലെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് തുമ്പ് കിട്ടിയത്. 
 
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരന്‍ സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ഥിനിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ പരിചയമാണ് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇതിനായി 16 കാരന്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്തി. വീട്ടിലെ മുയലുകളെ വിറ്റ കാശുകൊണ്ടാണ് 16 കാരന്‍ കണ്ണൂരിലെത്തിയത്. 
 
പനിയായതിനാല്‍ ക്ലാസില്‍ എത്തില്ലെന്ന് പെണ്‍കുട്ടി ക്ലാസ് ടീച്ചര്‍ക്ക് സന്ദേശം അയച്ചിരുന്നു. എന്നാല്‍ സാധാരണ പോലെ വാനില്‍ കയറി സ്‌കൂളിലേക്ക് പോകുകയും ചെയ്തു. ആണ്‍സുഹൃത്ത് സ്‌കൂളിനു മുന്നില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വാനില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം സിനിമ തിയറ്ററിലേക്ക് പോകുകയായിരുന്നു. തിയേറ്ററിന്റെ ശുചി മുറിയില്‍ വച്ച് യൂണിഫോം മാറി കൈയില്‍ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിച്ചാണ് പെണ്‍കുട്ടി സിനിമക്ക് കയറിയത്. പെണ്‍കുട്ടി സ്‌കൂളിന്റെ മുന്‍പില്‍ വാന്‍ ഇറങ്ങുന്നത് കണ്ട സഹപാഠിയാണ് കാര്യം അധ്യാപകരെ അറിയിച്ചത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

അവിഹിതം അറിഞ്ഞ ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി തലയ്ക്ക് അടിച്ചുകൊന്നു: സമരം ചെയ്ത് കൊലപാതകം അയല്‍വാസിയുടെ തലയില്‍ വച്ചു

സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

Civil Services Prelims Exam :സിവിൽ സർവീസ് പ്രീലിംസ് പരീക്ഷ: മെയ് 25-ന്, കേരളത്തിലെ മൂന്ന് നഗരങ്ങളിൽ

അടുത്ത ലേഖനം
Show comments