Webdunia - Bharat's app for daily news and videos

Install App

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചു; 12 പേര്‍ അറസ്‌റ്റില്‍ - വിവിധ ഗ്രൂപ്പുകളിലായി നിരവധി പേര്‍ നിരീക്ഷണത്തില്‍

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2019 (13:35 IST)
സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചവര്‍ പിടിയില്‍. 12 പേരെയാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്തിൽ നടന്ന ഓപ്പറേഷൻ പി-ഹണ്ടിലൂടെ പൊലീസ് പിടികൂടിയത്.  വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകള്‍ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പങ്കുവച്ചവരാണ് പിടിയിലായത്.

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരവധി നഗ്‍ന ചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇവരുടെ വീടുകളിലും ഓഫീസിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്.

പിടിയിലായവരുടെ ഫോണിൽ നിന്നും ലാപ് ടോപ്പിൽ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്‍ന ദൃശ്യങ്ങളും വീഡിയോകളും കണ്ടെടുത്തു. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന 80ല്‍ അധികം പേരെ പൊലീസ് തിരിച്ചറിഞ്ഞു.

സംസ്ഥാനത്തെ 12 ജില്ലകളിൽ സൈബർ ഡോമിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന തുടരുകയാണ്. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന 84 പേരെ പൊലീസ് കണ്ടെത്തി. പ്രതികളിൽ നിന്നു ലാപ്ടോപ്, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.

പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിക്കുന്നത് തടയുന്നതിനായി സൈബർഡോം ആരംഭിച്ച 'ഓപ്പറേഷൻ പി-ഹണ്ടി'ന്റെ റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്. ഇന്റർപോളിന്റെ മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ റെയ്‌ഡില്‍ ഇതുവരെ 16കേസുകള്‍ രജിസ്റ്റർ ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം