Webdunia - Bharat's app for daily news and videos

Install App

23 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Webdunia
ഞായര്‍, 26 ഫെബ്രുവരി 2023 (14:08 IST)
കൊല്ലം: ഇരുപത്തിമൂന്നുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ മണ്ണൂർ മധു ഭവനിൽ മധു -റീന ദമ്പതികളുടെ മകൾ ധന്യയെയാണ് കഴിഞ്ഞ ദിവസം രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
മണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയായ യുവാവുമായി പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ പതിനാലാം തീയതി ധന്യയെ കാണാതായതോടെ ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകിയിരുന്നു.
 
അന്വേഷണത്തിൽ അടുത്തുള്ള റബ്ബർ തോട്ടത്തിലെ ഷെഡിൽ നിന്ന് യുവാവിനൊപ്പം ധന്യയെ കണ്ടെത്തി.  തുടർന്ന് ഇരുവരെയും കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു യുവാവ് പോലീസിന്റെ സാനിധ്യത്തിൽ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് കോടതിയിൽ ഇരുവരെയും ഹാജരാക്കിയിരുന്നു.
 
എന്നാൽ കഴിഞ്ഞ ദിവസം വിവാഹം നടത്താൻ തീരുമാനിച്ചെങ്കിലും യുവാവ് എത്തിയില്ല. യുവാവിനെ ബന്ധപ്പെടാനും കഴിഞ്ഞില്ല. ഇതിന്റെ മനോവിഷമ ത്തിലായിരുന്നു ധന്യ. യുവാവിനെതിരെ ധന്യയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments