Webdunia - Bharat's app for daily news and videos

Install App

സോളാര്‍ തട്ടിപ്പ്; ആദ്യകേസിന്റെ വിധി വന്നു; സരിതയ്ക്കും ബിജുവിനും മൂന്നു വര്‍ഷം തടവ്; ശാലു മേനോനെ വെറുതെ വിട്ടു

സരിതയ്ക്കും ബിജുവിനും മൂന്നുവര്‍ഷം തടവ്

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2016 (14:21 IST)
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യകേസില്‍ വിധി വന്നു. സരിത എസ് നായരും ബിജു രാധാകൃഷ്‌ണനും മൂന്നുവര്‍ഷം തടവ് അനുഭവിക്കണം. ഒപ്പം, 10000 രൂപ പിഴയും അടയ്ക്കണം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട് കോടതിയുടേതാണ് വിധി.
 
സോളാര്‍ തട്ടിപ്പ് കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ സജാദില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വഞ്ചനാക്കുറ്റമാണ് ബിജുവിനും സരിതയ്ക്കുമെതിരെ കോടതി ചുമത്തിയിരിക്കുന്നത്.
 
അതേസമയം, കേസിലെ കൂട്ടുപ്രതിയായ ശാലു മേനോനെ കോടതി വെറുതെ വിട്ടു. ശാലു മേനോനെ കൂടാതെ കേസിലെ മറ്റു പ്രതികളായ ശാലു മേനോന്റെ അമ്മ കലാദേവി, ടീം സോളാറിലെ ജീവനക്കാരനായ മണിമോന്‍ എന്നിവരെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. 

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിതീവ്ര മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ തൊടരുത്, അകത്ത് എന്താണുള്ളതെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

അതിതീവ്ര മഴ; മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു

അടുത്ത ലേഖനം
Show comments