Webdunia - Bharat's app for daily news and videos

Install App

മലയാളം നേടിയത് 13 പുരസ്‌കാരങ്ങള്‍: മരക്കാര്‍ മികച്ച ചിത്രം, ബിരിയാണിക്ക് പ്രത്യേക പരാമര്‍ശം

ശ്രീനു എസ്
തിങ്കള്‍, 22 മാര്‍ച്ച് 2021 (20:29 IST)
2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 13 പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമ ഉജ്ജ്വല നേട്ടമാണ് കൈവരിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി ജൂറിയുടെ  പ്രത്യേക പരാമര്‍ശം നേടി. സ്പെഷ്യല്‍ എഫക്ട്സ് (സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍), വസ്ത്രാലങ്കാരം (സുജിത് ആന്റ് സായി) എന്നീ വിഭാഗങ്ങള്‍ക്കും മരക്കാറിന് പുരസ്‌കാരമുണ്ട്. മനോജ് ബാജ്പെയി ധനുഷ് എന്നിവര്‍ മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. 
 
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടത്തിനാണ്. മികച്ച പുതുമുഖ           സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ നേടി. ശബ്ദ ലേഖനത്തിനുള്ള പുരസ്‌കാരം റസൂല്‍ പൂക്കുട്ടി നേടി. (ചിത്രം : ഒത്ത സെരുപ്പ് സൈസ് 7)
 
മറ്റു പുരസ്‌കാരങ്ങള്‍- : 
 
മികച്ച ഛായാഗ്രാഹകന്‍- ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കെട്ട്)
മികച്ച സഹനടന്‍- വിജയ് സേതുപതി (സൂപ്പര്‍ ഡിലക്സ്)
മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം)- ഒരു പാതിര സ്വപ്നം പോലെ, സംവിധാനം : ശരണ്‍ വേണുഗോപാല്‍
പ്രത്യേക ജൂറി പരാമര്‍ശം- ബിരിയാണി
സ്‌പെഷ്യല്‍ എഫക്ട്- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍
മികച്ച വരികള്‍- കോളാമ്പി, പ്രഭ വര്‍മ
മികച്ച മലയാള ചിത്രം- കള്ളനോട്ടം
മികച്ച തമിഴ്ചിത്രം- അസുരന്‍
മികച്ച ഹിന്ദി ചിത്രം; ചിച്ചോരെ
മികച്ച റീറെക്കോഡിംഗ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments