Webdunia - Bharat's app for daily news and videos

Install App

ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തി,കാര്‍ ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു

കെ ആര്‍ അനൂപ്
വ്യാഴം, 18 മെയ് 2023 (12:26 IST)
ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുന്ന ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തി കാറ്.ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. പരമാവധി വേഗത്തില്‍ ആംബുലന്‍സുമായി ഡ്രൈവര്‍ ലക്ഷ്യസ്ഥാനത്തേക്കുളള കാര്‍ യാത്രയിലാണ് തടസ്സം ഉണ്ടാക്കിയത്. കിലോമീറ്ററുകളോളം മുന്നില്‍ കാര്‍ പോകുന്ന വീഡിയോയും പുറത്തുവന്നു. മാര്‍ക്ക് തടസ്സം സൃഷ്ടിച്ച കാര്‍ ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു.രോഗിയുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. 
 
കണ്ണാടിപ്പൊയില്‍ സ്വദേശിയായ രോഗിയുമായി പോകുകയായിരുന്നു ആംബുലന്‍സ്. രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി.
 
ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപാസ് വരെ കാര്‍ മുന്നില്‍ തന്നെ പോയി. വഴിമാറി തരാന്‍ വേണ്ടി ഡ്രൈവര്‍ ഹോണ്‍ മുഴക്കുന്നതും വീഡിയോയില്‍ കാണാനായി. ഇടയ്ക്കിടെ കാര്‍ ബ്രേക്ക് ഇടുന്നതോടെ ആംബുലന്‍സിനുള്ളിലുള്ള രോഗിയുടെ ബന്ധുക്കള്‍ തെറിച്ച് വീഴുന്ന സാഹചര്യവും ഉണ്ടായി. കക്കോടി ബൈപാസില്‍ വെച്ചാണ് ആംബുലന്‍സ് കാറിനെ മറികടന്നത്. ബന്ധുക്കള്‍ ഇതിന്റെ വീഡിയോ പകര്‍ത്തിയിരുന്നു. പൊലീസിലും നന്മണ്ട എസ്ആര്‍ടിഒ അധികൃതര്‍ക്കും പരാതിയും ഇവര്‍ നല്‍കി.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments