കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലം ഉണ്ടായില്ല

കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.

സിആര്‍ രവിചന്ദ്രന്‍
ശനി, 28 ജൂണ്‍ 2025 (13:08 IST)
പേവിഷബാധയേറ്റ് കണ്ണൂരില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. വാക്‌സിന്‍ എടുത്തിട്ടും ഫലം ഉണ്ടായില്ല. തമിഴ്‌നാട് സേലം സ്വദേശികളുടെ മകനായ അഞ്ചുവയസുകാരന്‍ ഹരിന്‍ ആണ് മരിച്ചത്. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. 
 
കഴിഞ്ഞമാസം 31ന് പയ്യാമ്പലത്തെ വാടകവീട്ടില്‍വച്ചാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും കടിയേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് വാക്‌സിന്‍ എടുത്തിരുന്നു. എന്നിരുന്നാലും പിന്നീട് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മുഖത്ത് ആഴത്തില്‍ കടിയേറ്റാല്‍ വാക്‌സിനെടുത്താലും ഫലിക്കാതെ വരുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. 
 
സംസ്ഥാനത്ത് അടുത്തിടയായി ധാരാളം പേവിഷ ബാധ മരണ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. കുട്ടികളാണ് മരണപ്പെടുന്നവരില്‍ അധികം പേരും. കുട്ടികളെ നായ ആക്രമിക്കുമ്പോള്‍ തലയിലും കഴുത്തിലും കടിയേല്‍ക്കുന്നതാണ് രോഗം ബാധിച്ച് മരണപ്പെടുന്നതിന് സാധ്യത കൂട്ടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments