Webdunia - Bharat's app for daily news and videos

Install App

പരിക്കേറ്റ മൂര്‍ഖനെ ചികിത്സയ്ക്കായി എത്തിച്ച പാമ്പു പിടിത്തക്കാരന്‍ അതേ മൂര്‍ഖന്റെ കടിയേറ്റു മരിച്ചു

ചികിത്സയ്ക്കായി കൊണ്ടുവന്ന മൂര്‍ഖന്റെ കടിയേറ്റ് പാമ്പുപിടിത്തക്കാരന്‍ മരിച്ചു

Webdunia
വെള്ളി, 1 ജൂലൈ 2016 (14:56 IST)
പരിക്കേറ്റ മൂര്‍ഖനെ ചികിത്സയ്ക്കായി എത്തിച്ച പാമ്പു പിടിത്തക്കാരന്‍ അതേ മൂര്‍ഖന്‍റെ കടിയേറ്റു മരിച്ചു. മുക്കട വാകത്താനം മാന്തറയില്‍ രാജേഷ് എന്ന ബിജു (43) ആണ് ഈ ഹതഭാഗ്യവാന്‍. പരിക്കേറ്റ പാമ്പിനെ ചാക്കിലാക്കി ഇയാള്‍ പൊന്തന്‍പുഴ വെറ്ററിനറി ആശുപത്രിയില്‍ വരികയും പാമ്പിനെ ചാക്കില്‍ നിന്ന് പുറത്തേക്കു എടുക്കുകയും ചെയ്തപ്പോഴാണ് കടിയേറ്റത്. 
 
കഴിഞ്ഞയാഴ്ചയാണു കരിമൂര്‍ഖന്‍ ഇനത്തില്‍ പെട്ട അപകടകാരിയായ ആറരയടി നീളമുള്ള പെണ്‍ മൂര്‍ഖനെ രാജേഷ് പിടികൂടിയത്. ഒരു പുരയിടത്തില്‍ നിന്നാണു പാമ്പിനെ പിടിച്ചത്. ആദ്യം പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് മണ്ണിളക്കിയപ്പോള്‍ മാളത്തിനുള്ളിലിരുന്ന മൂര്‍ഖനു പരിക്കേല്‍ക്കുകയും തുടര്‍ന്ന് രാജേഷ് പാമ്പിനെ പിടിച്ച് ചാക്കിലാക്കുകയും ചെയ്തു.
 
എന്നാല്‍ തിങ്കളാഴ്ച പാമ്പിനെ ചികിത്സിക്കാന്‍ എത്തിയപ്പോഴാണു കടിയേറ്റത്. ഉടന്‍ തന്നെ പാമ്പിനെ ചാക്കിലാക്കുകയും തുടര്‍ന്ന് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും ചെയ്തു. എങ്കിലും വിഷമേറ്റ രാജേഷിന്‍റെ നില വഷളാവുകയും മരിക്കുകയും ചെയ്തു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; പോക്‌സോ കേസില്‍ തമിഴ്‌നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്റ്റില്‍

അതിര്‍ത്തിയില്‍ ഇന്ത്യ വേലി കെട്ടുന്നെന്ന ബംഗ്ലാദേശിന്റെ ആരോപണം; അതൃപ്തി അറിയിച്ച് ഇന്ത്യ

ഹെല്‍മാന്‍ വേള്‍ഡ് വൈഡ് ലോജിസ്റ്റിക്‌സിന്റെ ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) മാധവ് കുറുപ്പ് ചുമതലയേറ്റു

ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചേക്കും; എന്തിനാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്ന് കോടതി

'പറഞ്ഞത് ദ്വയാര്‍ത്ഥം തന്നെ'; വിമര്‍ശിച്ച് കോടതി, ഒടുവില്‍ ജാമ്യം

അടുത്ത ലേഖനം
Show comments