Webdunia - Bharat's app for daily news and videos

Install App

ശബരിമല വിഷയം: പത്‌മകുമാറിനെ സി പി എം തരം‌താഴ്ത്തിയേക്കും

Webdunia
ശനി, 23 ഫെബ്രുവരി 2019 (20:48 IST)
ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്‌മകുമാറിനെ പാര്‍ട്ടിക്കുള്ളില്‍ തരംതാഴ്‌ത്താന്‍ സി പി എം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ പത്തനം‌തിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പത്‌മകുമാറിനെ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാനാണ് സാധ്യത. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്ന നിലപാടാണ് പത്‌മകുമാര്‍ സ്വീകരിച്ചതെന്നാണ് സി പി എം നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
 
സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളാണ് പലപ്പോഴും പത്മകുമാര്‍ നടത്തിയതെന്ന് സി പി എം വിലയിരുത്തുന്നു. പലതവണ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടും വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് പത്മകുമാര്‍ സ്വീകരിച്ചത്. പത്മകുമാറിനെതിരെ നടപടി വേണമെന്ന കടുത്ത തീരുമാനത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
 
മുമ്പ് സ്വീകരിച്ച നിലപാടുകള്‍ക്ക് പുറമേ, ഇപ്പോഴും പത്മകുമാര്‍ നിഷേധാത്മക സമീപനമാണ് കൈക്കൊള്ളുന്നതെന്ന് നേതൃത്വം വിലയിരുത്തുന്നു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ യോഗത്തില്‍ നിന്ന് പത്മകുമാര്‍ വിട്ടുനിന്നിരുന്നു. പത്തനംതിട്ട ജില്ലയില്‍ കോടിയേരി പ്രസംഗിച്ച അഞ്ച് യോഗങ്ങളില്‍ ഒന്നില്‍ പോലും പത്മകുമാറിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
 
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പത്മകുമാറിനെതിരെ ഒരു നടപടി സ്വീകരിക്കാന്‍ സി പി എം തയ്യാറായേക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments