Webdunia - Bharat's app for daily news and videos

Install App

തന്റെ മുതുമുത്തച്ഛന്‍ ഹിന്ദുവെന്ന് ആര്യാടന്‍; വീഡിയോ വൈറലാകുന്നു

Webdunia
വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (13:36 IST)
തന്റെ ബാപ്പയുടെ ബാപ്പയുടെ ബാപ്പയുടെ ബാപ്പ ഹിന്ദുവെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. ഒരു തീവ്രവാദിക്കും ഹിന്ദുമതത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്ന വീഡീയോ ക്ലിപ്പിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എസ്‌എന്‍ഡിപിയും എന്‍എസ്‌എസും ഹിന്ദു വര്‍ഗീയ സംഘനകളല്ലെന്നും പരാമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ വാട്ട്‌സ്‌ ആപ്പിലും ഫേസ്‌ ബുക്കിലും ഹിറ്റാണ്‌. ഒരു വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍വച്ചു ആര്യാടന്‍ നടത്തിയ പത്രസമ്മേളനത്തിന്റെ വിഡിയോ ക്ലിപ്പാണ്‌ ഇപ്പോള്‍ സൈബര്‍ ലോകത്തിലൂടെ പ്രചരിക്കുന്നത്‌.
 
ഹിന്ദു മതം ഒരു മതമല്ല അതു സംസ്‌ക്കാരമാണ്‌. ക്രിസ്‌തു, ഇസ്ലാം എന്നീ മതങ്ങള്‍ പോലുള്ള മതമല്ല ഹിന്ദുമതം, ഹിന്ദു മതം മാത്രം ഇന്ത്യയിലുള്ള സമയത്ത്‌ ഇവിടെ വന്ന ക്രിസ്‌ത്യാനിക്കും ഇസ്ലാമിനും എല്ലാം സഹായവും ചെയ്‌ത മതമാണു ഹിന്ദുമതം. മറ്റു മതങ്ങളെ പേലെയാണു ഹിന്ദുമതമെങ്കില്‍ ഇന്ന്‌ ഇന്ത്യയില്‍ ക്രിസ്‌ത്യാനിയും ഇസ്ലാമും ഉണ്ടാക്കുകയില്ല. എട്ടാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ അറബികളെ സ്വാഗതം ചെയ്തത് സാ‍മൂതിരിയാണ്. അവര്‍ക്ക് പള്ളി പണിയാനും ഇസ്ലാം മതം പ്രചരിപ്പിക്കാനും അവസരം ഒരുക്കിയതും ഹിന്ദുക്കളാണ്. ഈ സംസ്‌കാരത്തെ തകര്‍ക്കുവാന്‍ ഒരു തീവ്രവാദി വിചാരിച്ചാലും കഴിയില്ല. അങ്ങനെ ശ്രമിക്കുന്നവര്‍ അകത്ത്‌ പോകുമെന്നും ആര്യാടന്‍ വ്യക്‌തമാക്കി.
 
എസ്‌എന്‍ഡിപി, എന്‍എസ്‌എസ്‌ എന്നീ സംഘടനകള്‍ വര്‍ഗീയ സംഘടനകളാണെന്നു കരുതുന്നില്ല. ഈ സംഘടനകളെ സമൂഹിക സംഘടനകളായാണു താന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. , 

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments