Webdunia - Bharat's app for daily news and videos

Install App

യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് സംഘി ആക്രമമെന്ന് ആഷിഖ് അബു

ഇനി അവരെ എസ്എഫ്‌ഐയുടെ കൊടി പിടിപ്പിക്കരുത്, താൻ ഇരകള്‍ക്കൊപ്പമാണെന്ന് ആഷിഖ് അബു

Webdunia
ശനി, 11 ഫെബ്രുവരി 2017 (10:38 IST)
യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് സംഘി ആക്രമണമാണ്. താൻ ഇരകൾക്കൊപ്പമാണെന്നും സംവിധായകൻ വ്യക്തമാക്കുന്നു. തന്റെ ഫെസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അബു സംഭവത്തോട് പ്രതികരിച്ചത്.
 
" ഔട്ട് സൈഡർ " ആയി ക്യാമ്പസിൽ വരുന്ന മറ്റുവിദ്യാർത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാർഷ്ട്യം നിറഞ്ഞ മുൻവിധിയോടെ മുദ്രകുത്തി കൂട്ടംചേർന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളിൽ പതിവാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് സംഘി ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം. ആഷിഖ് കുറിച്ചു.
 
യൂണിവേഴ്‌സിറ്റി കോളെജില്‍ നടക്കുന്ന നാടകോത്സവം കാണാനെത്തിയ ജിജേഷ് എന്ന യുവാവിനാണ് വ്യാഴാഴ്ച മര്‍ദനമേറ്റത്. ക്യാംപസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥിനികള്‍ക്കൊപ്പം എത്തിയ ജിജേഷിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിളിച്ചുകൊണ്ടുപോയി സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിക്കുക ആയിരുന്നുവെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന സൂര്യഗായത്രി, അസ്മിദ കബീര്‍ എന്നി വിദ്യാര്‍ഥിനികള്‍ക്കും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റെന്നാണ് ആരോപണം. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളെജിലെ 13പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും, കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ല'- വിദ്യാർഥികളുടെ കൊലവിളി

കനത്ത ചൂട്; ആശ്വാസമായി 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത

ഛര്‍ദിയും ശ്വാസതടസവും; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരം

വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം: പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരന്‍ മരിച്ചു

കേരളത്തിൽ ശൈത്യകാലമഴയിൽ 66 ശതമാനം കുറവ്, വേനൽ കടുക്കും

അടുത്ത ലേഖനം
Show comments