Webdunia - Bharat's app for daily news and videos

Install App

അപകടത്തിൽ മരിച്ച സ്ത്രീയുടെ മാല മോഷ്ടിച്ച ആൾ പിടിയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 6 ഏപ്രില്‍ 2022 (20:10 IST)
ആലുവ : വാഹന അപകടത്തിൽ മരിച്ച സ്ത്രീയുടെ സ്വർണ്ണമാല മോഷ്ടിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പാട്ടുകാവ് മാങ്കായിപ്പറമ്പിൽ അനിൽ കുമാർ എന്ന 46 കാരനാണ് പോലീസ് വലയിലായത്. കഴിഞ്ഞ മാർച്ച് മുപ്പതിന് ഉച്ചയോടെ ദേശീയാപാതയിൽ അമ്പാട്ടുകാവിൽ വച്ച് പത്തനംതിട്ട സ്വദേശി തുളസി എന്ന 65 കാരി നടന്നുപോകുമ്പോഴാണ് ലോറി ഇടിച്ചു മരിച്ചത്.

ഈ സമയം അതുവഴി കാറിൽ വന്ന അനിൽ കുമാർ പരുക്കേറ്റു കിടന്ന അവരെ ആശുപത്രിയിൽ കൊണ്ടുപോയി. അവർ ആശുപത്രിയിൽ വച്ച് മരിച്ചു. അതിനുശേഷം അവരുടെ മരണാനന്തര കർമ്മങ്ങൾക്കിടെ അവർ ധരിച്ചിരുന്ന മാല കാണാനില്ലെന്ന് ബന്ധുക്കൾ കണ്ടെത്തി പോലീസിൽ പരാതി നൽകി. സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോൾ തുളസിയെ സഹായിക്കാനെത്തിയ അനിൽ കുമാർ, താൻ യാത്രാമധ്യേ മാല ഊരിയെടുത്തതായി സമ്മതിച്ചു.

ഇയാൾക്കൊപ്പം ഇവരെ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോയ ലോറിയുടെ ഡ്രൈവർ പൊയ്ക്കാട്ടുശേരി ചുണ്ടംതുരുത്തിൽ അഭിരാം എന്ന 22 കാരനെയും പോലീസ് പിടികൂടി. ഇൻസ്‌പെക്ടർ എൽ.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments