Webdunia - Bharat's app for daily news and videos

Install App

കൊല്ലത്ത് തിരയിൽ പെട്ട ഏഴുവയസ്സുകാരി മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 19 ഏപ്രില്‍ 2023 (14:00 IST)
കൊല്ലം: കൊല്ലം പോർട്ടിനും ബീച്ചിനുമിടയിലെ പ്രദേശത്ത് ഏഴു വയസുകാരി തിരയിൽ പെട്ട് മരിച്ചു. പുല്ലിച്ചിറ ഹെവൻസ് വില്ലയിൽ പരേതനായ ജിസൻ - റീന ജിസൻ ദമ്പതികളുടെ മകൾ ജ്യോത്സനയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. മയ്യനാട് പുല്ലിച്ചിറ സ്വദേശി പ്രശാന്ത്, അദ്ദേഹത്തിന്റെ രണ്ടു മക്കൾ എന്നിവർക്കൊപ്പം ജ്യോത്സ്‌നയും സഹോദരനും ബീച്ചിലെത്തിയിരുന്നു. കുട്ടികളെ ബീച്ചിൽ ഇരുത്തിയ ശേഷം പ്രശാന്ത് കാർ പാർക്ക് ചെയ്യുന്നതിനായി പോയ സമയത്തു വീശിയടിച്ച ശക്തമായ തിര നാല് കുട്ടികളെയും കൊണ്ട് കടലിലേക്ക് പോയെങ്കിലും അടുത്ത തിരയിൽ ജ്യോത്സന ഒഴികെയുള്ള മൂന്നു കുട്ടികളെയും കരയിൽ തള്ളി.

ലൈഫ് ഗാർഡുകളുടെ പരിധിയിൽ ഇല്ലാത്ത സ്ഥലത്തായിരുന്നു സംഭവം. എങ്കിലും കുട്ടികളുടെ ബഹളം കേട്ട് ലൈഫ് ഗാർഡുകൾ എത്തിയാണ് ജ്യോത്സ്‌നയെ തിരയിൽ നിന്ന് രക്ഷിച്ചു കരയ്‌ക്കെത്തിച്ചത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments