Webdunia - Bharat's app for daily news and videos

Install App

കാര്‍ കുളത്തിലേക്ക് മറിഞ്ഞു പിതാവും മകളും മരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 22 ജൂണ്‍ 2021 (20:29 IST)
പാറശാല: നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു പിതാവും മകളും മരിച്ചു. കാറില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു മകള്‍ നീന്തി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ ഉണ്ടായ സംഭവത്തില്‍  കന്യാകുമാരി ജില്ലയിലെ അരുമന വെള്ളാങ്കോട് സ്വദേശി രാജേന്ദ്രന്‍ (55), മകള്‍ ശാമിനി (21) എന്നിവരാണ് മരിച്ചത്.
 
ക്ഷേത്ര ദര്‍ശനത്തിനു പോയ ഇവരുടെ കാര്‍ കരുങ്കല്‍ - ചെല്ലങ്കോണം റോഡില്‍ വച്ച് വഴിയരുകിലുള്ള ശെമ്മാങ്കുളത്തിലേക്കാണ് മറിഞ്ഞത്. എന്നാല്‍ വെള്ളം നിറഞ്ഞു കിടന്നിരുന്ന കുളത്തില്‍ കാര്‍ മുങ്ങിപ്പോയി. കാര്‍ വെള്ളത്തില്‍ വീണപ്പോള്‍ തുറന്ന ഡോര്‍ വഴി രക്ഷപ്പെട്ട ഒരു മകള്‍ നീന്തിരക്ഷപ്പെട്ടു.
 
നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിക്കൂട്ടിയെങ്കിലും കാര്‍ പുറത്തെടുക്കാനായില്ല. പിന്നീട് കുഴിത്തുറ നിന്നെത്തിയ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് കാര്‍ പുറത്തെടുത്തത്. അപ്പോഴേക്കും കാറിലുണ്ടായിരുന്ന രാജേന്ദ്രനും ശാമിനിയും മരിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments