ദിലീപിന്റെ മാത്രമല്ല, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഇടപാടുകള്‍ അന്വേഷിക്കണം; മഞ്ജുവിനെയും ഉള്‍പ്പെടുത്തണം - പിസി ജോര്‍ജ്

ദിലീപിന്റെ മാത്രമല്ല, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഇടപാടുകള്‍ അന്വേഷിക്കണം; മഞ്ജുവിനെയും ഉള്‍പ്പെടുത്തണം - പിസി ജോര്‍ജ്

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (12:54 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന് പരോക്ഷമായ പിന്തുണയുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോർജ്.

അനധികൃതമായി സ്വത്തുണ്ടെങ്കിൽ മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, തുടങ്ങി എല്ലാ നടീ നടൻമാരുടെയും സ്വത്ത് വിവരങ്ങൾ അന്വേഷിക്കുകയും കണ്ടുകെട്ടുകയും വേണം. ദീലീപിനോട് മാത്രം കുശുമ്പ് കുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങി തിരിക്കേണ്ടെന്നും ജോർജ് കൂട്ടിച്ചേർത്തു.

ദീലീപിനെതിരെ 19 തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ പൊലീസിന് ഒന്നെങ്കിലും ജനങ്ങളെ മുന്നിൽ ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ല. അദ്ദേഹം തെറ്റുകാരന്‍ ആണെങ്കില്‍ ശിക്ഷക്കപ്പെടണമെന്നും എം എല്‍ എ പറഞ്ഞു.

അക്രമിക്കപ്പെട്ട നടിയെ അപമാനിച്ചുവെന്ന ആരോപണത്തിനും ജോര്‍ജ് മറുപടി നല്‍കി. ഫേസ്‌ബുക്ക് പേജ്  വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അടുത്ത ലേഖനം
Show comments