Webdunia - Bharat's app for daily news and videos

Install App

'പറയേണ്ടതാണ് പറഞ്ഞത്, പലരും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നു’; ബാലചന്ദ്രന്റെ വാക്കുകള്‍ ഇവര്‍ക്ക് നേരെയോ?

‘അമ്മക്കിട്ടു വിളിക്കുന്നതു' കേട്ടപ്പോൾ പറഞ്ഞതാണെന്ന് ബാലചന്ദ്ര മേനോന്‍

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (07:48 IST)
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്ന താരസഘടനയായ അമ്മയുടെ വിവാദ വാര്‍ത്താസമ്മേളനത്തെ ന്യായീകരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് രംഗത്ത്‍. പത്ര സമ്മേളനത്തില്‍ ചോദിക്കേണ്ടതല്ല ചോദിച്ചതെന്നും എന്നാല്‍ പറയേണ്ടതാണ് തന്നെയാണ് ‘അമ്മ’ പറഞ്ഞതെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്കില്‍ പേജിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബാലചന്ദ്ര മേനോന്റെ വാക്കുകളിലൂടെ:

അമ്മ ....അമ്മ.....അമ്മമയം.....

ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തു ഇരുന്നില്ലെങ്കിൽ .........കേറി ഇരിക്കും എന്ന് പറയുന്നത് പോലെ അവനവൻ ചെയ്യേണ്ടകാര്യങ്ങൾ വെടിപ്പായും കൃത്യമായും ചെയ്തില്ലെങ്കിൽ അതിനു കനത്ത വില കൊടുക്കേണ്ടിവരും.

മലയാളക്കരക്കു പ്രിയപ്പെട്ട താരങ്ങളും നാടിന്റെ ഗതിവിഗതികൾ നിയന്ത്രിക്കേണ്ട പത്രലോകവും തമ്മിലുള്ള സംവേദനം തീർച്ചയായും ഏവരും പ്രതീക്ഷയോടെ കാത്തിരുന്നതാണ് . എങ്ങിനെയോ എവിടെയോ എന്തോ കൈമോശം വന്നു പോയി. ചോദിക്കേണ്ടതല്ല ചോദിച്ചത് , പറയേണ്ടതാണ് പറഞ്ഞത് ....സംവേദനത്തെക്കാൾ കിടമത്സരമായി മാറി .പിനീ ഒരു മേളമായി .ഒരുപാട് അഡ്രിനാലിനും ഒഴുകി...ദൗര്ഭാഗ്യകരമെന്നേ പറയാനുള്ളു .

എന്നാൽ ഈ അവസരം കലക്കവെള്ളത്തിൽ മീൻ പിടിക്കാനായി പലരും കിണഞ്ഞു പരിശ്രമിക്കുന്നത് കണ്ടപ്പോൾ ' ഇവിടെ ഇപ്പോൾ ആരും ചോദിക്കാനും പറയാനും ഇല്ലേ ?' എന്ന് മനസ്സ് ചോദിച്ചു .' മൗനംന്‍വിദ്വാന് ഭൂഷണം' എന്നൊക്കെ പറയുമെങ്കിലും എന്നും വൈകിട്ട് ചാനലുകളിൽ ''അമ്മക്കിട്ടു വിളിക്കുന്നതു' കേട്ടപ്പോൾ കുറിച്ചതാണിത് ...

ഇതാർക്കും എതിരായിട്ടല്ല . ആരെയും ഉദ്ദേശിച്ചുമല്ല .ഞാൻ എന്നോട് തന്നെ മന്ത്രിക്കുന്ന കാര്യങ്ങൾ. അതുകൊണ്ടുതന്നെ ഇതിനൊരു മറുപടി എന്റെ അജണ്ടയിൽ ഇല്ല താനും താനും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.ഡി.പി.ഐയുടെ വോട്ട് വേണോ? കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

അടുത്ത ലേഖനം
Show comments