ആ രാത്രിയില്‍ സംഭവിച്ചത് ?; രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുക്കലില്‍ എല്ലാം വെളിപ്പെടുത്തിയെന്ന് രമ്യാ നമ്പീശന്‍

ആ രാത്രിയില്‍ സംഭവിച്ചത് ?; രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുക്കലില്‍ എല്ലാം വെളിപ്പെടുത്തിയെന്ന് രമ്യാ നമ്പീശന്‍

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (14:18 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടി രമ്യാ നമ്പീശനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രമ്യയെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

രാവിലെ 10 മുതല്‍ 12.15 വരെ മൊഴിയെടുത്തത്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചതായി രമ്യ പറഞ്ഞു. സംഭവം നടന്ന് ആറു മാസം പിന്നിടുന്ന ദിവസമാണ് അന്വേഷണ സംഘം രമ്യാ നമ്പീശന്റെ മൊഴിയെടുക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്താണ് രമ്യ. ഇത് കൂടി പരിഗണിച്ചാണ് അന്വേഷണ സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട സംവിധായകനും നിർമാതാവുമായ എം രഞ്ജിത്തിന്‍റെ മൊഴി പൊലീസ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 17ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് യുവനടിയെ പള്‍സര്‍ സുനിയും സംഘവും  തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ആക്രമണത്തിന് ഇരയായ ശേഷവും ഏതാനും ദിവസം രമ്യയുടെ വീട്ടില്‍ നടി താമസിച്ചിരുന്നു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments