Webdunia - Bharat's app for daily news and videos

Install App

പുതിയ തന്ത്രവുമായി സുനി; മാഡമുള്‍പ്പെടയുള്ള പല വമ്പന്മാരുടെയും പേരുകള്‍ പുറത്തേക്ക് - എഴുതാനുറച്ച് പള്‍സര്‍

പുതിയ തന്ത്രവുമായി സുനി; മാഡമുള്‍പ്പെടയുള്ള പല വമ്പന്മാരുടെയും പേരുകള്‍ പുറത്തേക്ക് - എഴുതാനുറച്ച് പള്‍സര്‍

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (16:46 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ താൻ പറഞ്ഞ സിനിമാ മേഖലയിലെ മാഡത്തെക്കുറിച്ച് എഴുതുമെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. മാഡത്തെക്കുറിച്ച് മാത്രമല്ലെന്നും കേസിലെ മറ്റു വിശേഷങ്ങളും എഴുതുമെന്നും വിയ്യൂർ ജയിലിലേക്ക് മാറ്റുന്നതിനിടെ സുനി മാധ്യമങ്ങളോട് വ്യക്തമാക്കി.

കാ​ക്ക​നാ​ട് ജ​യി​ലി​ൽ ഉപദ്രവം ഏല്‍ക്കേണ്ടിവന്നുവെന്ന്  സു​നി​ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​യ്യൂ​ർ ജ​യി​ലി​ലേ​ക്കു മാ​റ്റാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

അങ്കമാലി കോടതിയിൽ ഹാജരാക്കുമ്പോൾ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ‘മാഡ’ത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുമെന്ന് സുനി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച സുനിയെ അങ്കമാലി കോടതിയില്‍ നേരിട്ടു ഹാജരാക്കാതെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവ് പൊലീസ് നേടി. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സുനിയെ എത്തിക്കാതിരിക്കാനായിരുന്നു ഈ നീക്കം. ഇതോടെയാണ് മാഡത്തെക്കുറിച്ച് എഴുതുമെന്ന് സുനി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം,  കേസില്‍ നടന്‍ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക്നാഥ് ബെഹ്റ ഇന്ന് വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് മൂന്നോട്ടു പോകുന്നത്. ഗൂഢാലോചന കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യമെന്നും ഡിജിപി പറഞ്ഞു.

രാവിലെ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിയിരുന്നു. ചൊവ്വാഴ്ചയാണ് ഇനി ജാമ്യഹര്‍ജി പരിഗണിക്കുക. ചൊവ്വാഴ്ച ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. പ്രതിഭാഗം വക്കീലിന്റെ കൂടെ സമ്മതത്തോടെയാണ് ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

India - China: ട്രംപ് തീരുവയിൽ ശത്രുത മറന്ന് ഇന്ത്യയും ചൈനയും, ന്യായമായ വ്യാപാരം ഉറപ്പാക്കാൻ ഒന്നിച്ച് നിൽക്കുമെന്ന് സംയുക്ത പ്രഖ്യാപനം

'ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നു, മോദി സർക്കാരിന്റെ നട്ടെല്ലില്ലായ്മ'; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

പാക് അധീന കശ്‌മീരിൽ 2 പാക് സൈനികരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി

സ്വപ്ന സുരേഷിന്റെ പരാതി; മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യം

Himachal Pradesh: ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് ഹിമാചൽ പ്രദേശ് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ല; മുന്നറിയിപ്പ് നൽകി സുപ്രീം കോടതി

അടുത്ത ലേഖനം
Show comments